ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി മെയ് 21-22 തീയതികളിൽ കേരളത്തിൽ


കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്യും

ഏഴിമല ഇന്ത്യൻ നാവിക അക്കാദമി ഉപരാഷ്ട്രപതി സന്ദർശിക്കും

തന്റെ സ്‌കൂൾ അധ്യാപികയെ നേരിൽ കണ്ടു ആദരിക്കാൻ ഉപരാഷ്ട്രപതി തലശ്ശേരിയിലെത്തും

Posted On: 19 MAY 2023 5:17PM by PIB Thiruvananthpuram

 ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ തന്റെ  പ്രഥമ കേരള സന്ദർശനത്തിൽ  2023 മെയ് 21-22 തീയതികളിൽ  തിരുവനന്തപുരവും, കണ്ണൂരും സന്ദർശിക്കും.  

മേയ് 21ന് തിരുവനന്തപുരത്തു്  എത്തിച്ചേരുന്ന  ഉപരാഷ്ട്രപതി  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം  നടത്തും.

മേയ് 22-ന് തിരുവനന്തപുരത്ത് കേരള നിയമസഭാ മന്ദിരത്തിന്റെ  രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും. തുടർന്നു സദസ്സിനെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം  കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം-2023-ന്റെ സുവനീർ പ്രകാശനവും നിർവ്വഹിക്കും .  1998 മെയ് 22-ന്    മുൻ രാഷ്ട്രപതി, അന്തരിച്ച ശ്രീ കെ.ആർ. നാരായണനാണ്   നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത് . 

ഉച്ചകഴിഞ്ഞ് കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി  ( ഐഎൻഎ ) സന്ദർശിക്കുന്ന ഉപരാഷ്ട്രപതി അവിടെ കേഡറ്റുകളുമായി സംവദിക്കും. ഇതാദ്യമായിട്ടാണ്  ഒരു  ഉപരാഷ്ട്രപതി ഐഎൻഎ സന്ദർശിക്കുന്ന ത്.

കണ്ണൂർ പര്യടനത്തിനിടെ  തന്റെ  അധ്യാപിക ശ്രീമതി രത്‌ന നായരെ തലശ്ശേരിയിലെ വസതിയിൽ ഉപരാഷ്ട്രപതി ആദരിക്കും. ചിത്തോർഗഡിലെ സൈനിക് സ്‌കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ശ്രീ ധൻഖറിനെ ശ്രീമതി നായർ പഠിപ്പിച്ചിട്ടുണ്ട്.

-ND-


(Release ID: 1925567) Visitor Counter : 315


Read this release in: English , Urdu , Hindi , Tamil