റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ  (എസ്‌സിഒ) ഗതാഗത മന്ത്രിമാർക്കായുള്ള പത്താമത് യോഗത്തിൽ ശ്രീ നിതിൻ ഗഡ്കരി അധ്യക്ഷനായി

प्रविष्टि तिथि: 28 APR 2023 1:20PM by PIB Thiruvananthpuram


ന്യൂ ഡൽഹി: 28 ഏപ്രിൽ 2023

 കേന്ദ്ര ഉപരിതല  ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി,ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഗതാഗത മന്ത്രിമാർക്കായുള്ള പത്താമത് യോഗത്തിൽ  അധ്യക്ഷത വഹിച്ചു. ഇന്ത്യ ഈ വർഷം അധ്യക്ഷത  വഹിക്കുന്ന എസ്‌സിഒയിൽ നിലവിൽ ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ എട്ട് അംഗരാജ്യങ്ങളാണുള്ളത്.  ഇന്നത്തെ യോഗത്തിൽ, എല്ലാ അംഗരാജ്യങ്ങളും ഗതാഗത സംവിധാനത്തിലെ  കാർബൺ ബഹിർഗമനം കുറയ്ക്കുക , ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമതയും സുസ്ഥിരതയും കൈവരിക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും എസ് സി ഓ അംഗരാജ്യങ്ങളുടെ സഹകരണം എന്ന ആശയത്തെ പിന്തുണച്ചു.

ഗതാഗത മേഖലയിൽ എസ്‌സിഒയിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രത്യേക പ്രവർത്തക സമിതി സ്ഥാപിച്ചു.  ഗതാഗത മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുക, ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുക, കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതത്തിനായി നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കുക എന്നിവയുമായി ബന്ധപ്പെട്ട അറിവും മികച്ച രീതികളും പങ്കിടുന്നതിന് ഈ സമിതി യോഗങ്ങൾ സംഘടിപ്പിക്കും.

' അമൃത് കാലത്തു' ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മേഖലയായി  " ഹരിത വളർച്ചയെ " തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഗഡ്കരി പറഞ്ഞു.  ഹരിതവും ശുദ്ധവുമായ ഇന്ധനങ്ങൾ സ്വീകരിച്ച് മാതൃകാപരമായ മാറ്റം കൊണ്ടുവരാനും ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും റോഡ് നിർമാണ മേഖലയുടെ വികസനത്തിൽ സുസ്ഥിരത കൊണ്ടുവരാനും എസ്‌സിഒ അംഗരാജ്യങ്ങൾ ഗവേഷണത്തിനായി സഹകരിക്കണമെന്ന് ശ്രീ ഗഡ്കരി പറഞ്ഞു.  ഈ മേഖലയിലെ സമകാലിക വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു

 എസ്‌സിഒ അംഗരാജ്യങ്ങളുടെ സഹകരണത്തിലധിഷ്‌ഠിതമായ ഇത്തരം സമീപനം സുസ്ഥിര ഗതാഗത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ ഉദ്‌ഗമനം കുറയ്ക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും എസ്‌സിഒ മേഖലകളിലെ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

 
SKY
 

(रिलीज़ आईडी: 1920500) आगंतुक पटल : 164
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil