പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുപിയിലെ ഷാജഹാൻപൂരിൽ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ദുരിതബാധിതർക്ക് പിഎംഎൻആർഎഫ്-ൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

Posted On: 15 APR 2023 6:27PM by PIB Thiruvananthpuram

ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പിഎംഒ ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ട്രാക്ടർ ട്രോളി നദിയിൽ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനാജനകമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതിനൊപ്പം, പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്നും ആശംസിക്കുന്നൂ : പ്രധാനമന്ത്രി"

"ഷാജഹാൻപൂരിലെ ഈ ദുരന്തം കണക്കിലെടുത്ത്, പ്രാദേശിക ഭരണകൂടം പൂർണ്ണമായും ദുരിതാശ്വാസത്തിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുകയാണ്. ഇരകൾക്ക് സാധ്യമായ എല്ലാ സഹായവും നൽകി വരുന്നു : പ്രധാനമന്ത്രി"

"യുപിയിലെ ഷാജഹാൻപൂരിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തരുടേയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും , പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും: പ്രധാനമന്ത്രി"
**

***

ND

(Release ID: 1916953) Visitor Counter : 113