ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ; 16,308 കേസുകളുമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത് കേരളത്തിൽ

Posted On: 13 APR 2023 3:00PM by PIB Thiruvananthpuram



ന്യൂഡൽഹി : ഏപ്രിൽ 13, 2023

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66  കോടി വാക്സിൻ ഡോസുകൾ (95.21  കോടി രണ്ടാം ഡോസും 22.87  കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 327 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,998 പേർ;ഏപ്രിൽ 13 രാവിലെ 8 മണി വരെ 16,308 കേസുകളുമായി രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത് കേരളത്തിലാണ്

സജീവ കേസുകൾ ഇപ്പോൾ 0.10% ആണ്

 രോഗമുക്തി നിരക്ക് ഇപ്പോൾ 98.71% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,356 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,10,127 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ10,158 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42%
 
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.02%

ആകെ നടത്തിയത് 92.34  കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,29,958
 പരിശോധനകൾ.

 
 


(Release ID: 1916226) Visitor Counter : 113