ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ പ്ലാറ്റുഫോമുകളിലെ പരാതി പരിഹാര സംവിധാനം നിലവിൽ വന്നു.


സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സംവിധാനം യാഥാർഥ്യമാകും : സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ

Posted On: 28 FEB 2023 6:08PM by PIB Thiruvananthpuram

ന്യൂഡൽഹി, 28 ഫെബ്രുവരി 23:  

എല്ലാ  ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും  സുതാര്യവും  സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ്  സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള   പരാതി  പരിഹാര സംവിധാനം   കേന്ദ്ര ഇലക്ട്രോണിക്സ് , ഐ ടി, നൈപുണ്യശേഷി വികസന  സംരംഭക  വകുപ്പ്    സഹമന്ത്രി   ശ്രീ   രാജീവ്  ചന്ദ്രശേഖർ  ഉദ്ഘാടനം  ചെയ്തു . 

അടുത്തിടെ ഭേദഗതി ചെയ്യപ്പെട്ട ഐ ടി നിയമം  2021 -  Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021 - പ്രകാരമാണ്  പരാതി  പരിഹാര  സംവിധാനം യാഥാർഥ്യമാവുന്നത് . 

ഇതിനായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന മൂന്ന് സമിതികൾ  രൂപീകൃതമായിട്ടുണ്ട്. 

"സങ്കേതിക   വിദ്യ  സാമൂഹിക  ജീവിതത്തെ  എങ്ങനെ  ആയാസരഹിതമാക്കുന്നു  എന്ന്  പ്രധാനമന്ത്രി  സൂചിപ്പിച്ചതിനു   പിന്നാലെയാണ് ഡിജിറ്റൽ മേഖലയിലും പൗരന്മാർക്ക്   സ്വതന്ത്രമായ ഇടപെടലുകൾ യാഥാർഥ്യമാക്കുന്ന പരാതി പരിഹാര സംവിധാനം നിലവിൽ വരുന്നത് ", ശ്രീ രാജീവ് ചന്ദ്രശേഖർ  പറഞ്ഞു . തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ്  ചട്ടക്കൂടിന്റെ ഒരു പ്രധാന ഘടകമാണ് ഈ പരാതി പരിഹാര സംവിധാനമെന്ന്  മന്ത്രി സൂചിപ്പിച്ചു. പരാതികൾ പരിഹരിക്കുന്നതിനുള്ള   ലളിതമായ ഒരു  മാർഗ്ഗമാണിത്. 

ഒരു പ്രതികൂലവ്യവസ്ഥ സൃഷ്ട്ടിക്കുകയല്ല, മറിച്ച്   ഇന്റർനെറ്റ്  ഇടനിലക്കാരുടെ പരാതി പരിഹാര പ്രവർത്തനം ഫലപ്രദമായി പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുകയാണ്   ഇത് വഴി സർക്കാർ  ലക്ഷ്യമിടുന്നത്  

ഐ ടി വകുപ്പ് സെക്രട്ടറി  ശ്രീ  അൽകേഷ് കുമാർ ശർമ, അഡീഷണൽ സെക്രട്ടറി  ശ്രീ അമിത് അഗർവാൾ,   ഗ്രൂപ്പ്  കോർഡിനേറ്റർ  ശ്രീ രാകേഷ് മഹേശ്വരി തുടങ്ങിയവരും സാമൂഹ്യ  മാധ്യമ , നിയമ  മേഖലകളിൽ  നിന്നുള്ള  പ്രതിനിധികളും  ചടങ്ങിൽ  പങ്കെടുത്തു . 

ഇന്റർനെറ്റ്  ഇടനിലക്കാരന്റെ പരാതി പരിഹാര  ഉദ്യോഗസ്ഥനിൽ നിന്ന് അറിയിപ്പ്   ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ  പൗരന്മാർക്ക് ഇത് സംബന്ധിച്ച   അപ്പീൽ സമർപ്പിക്കാവുന്നതാണ് .  അപ്പീൽ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഉപയോക്താവിന്റെ അപ്പീൽ കേൾക്കുന്നതിന്  ഈ കമ്മിറ്റി പരിശ്രമിക്കും.

ഇതിനായി  https://www.gac.gov.in എന്ന  ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.


(Release ID: 1903238) Visitor Counter : 194


Read this release in: English , Urdu , Telugu , Kannada