ധനകാര്യ മന്ത്രാലയം

2023 ജനുവരി 4 വരെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ഏകദേശം 22 കോടി ഗുണഭോക്താക്കളെ സ്ഥിരീകരിച്ചു

Posted On: 31 JAN 2023 1:29PM by PIB Thiruvananthpuram

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി - ജൻ ആരോഗ്യ യോജന (AB PM-JAY) പദ്ധതിയ്ക്ക് കീഴിൽ 2023 ജനുവരി 4 വരെ 21.9 കോടി ഗുണഭോക്താക്കളെ സ്ഥിരീകരിച്ചു. ഇതിൽ സംസ്ഥാന ഐടി സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിച്ച 3 കോടി ഗുണഭോക്താക്കൾ ഉൾപ്പെടുന്നു. പദ്ധതിക്ക് കീഴിൽ 26,055-ലധികം ആശുപത്രി ശൃംഖലയിലൂടെ ഏകദേശം 4.3 കോടി ആശുപത്രി കിടത്തി ചികിത്സയ്ക്ക് 50,409 കോടി രൂപ അനുവദിച്ചതായും സാമ്പത്തിക സർവേ 2022-23 എടുത്തുകാണിക്കുന്നു.

നിശ്ചിത ഗുണഭോക്താക്കളുടെ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആരോഗ്യ ചെലവുകൾ (OOPE) കുറയ്ക്കാൻ ലക്ഷ്യമിടുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് AB-PMJAY എന്ന് പ്രീ-ബജറ്റ് സർവേ നിരീക്ഷിക്കുന്നു. 2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് (SECC 2011) ൽ ദാരിദ്ര്യത്തിന്റെയും തൊഴിൽ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയ ഇന്ത്യൻ ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40 ശതമാനം വരുന്ന 10.7 കോടിയിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് (ഏകദേശം 50 കോടി ഗുണഭോക്താക്കൾ) ഈ പദ്ധതിയും മറ്റ് സംസ്ഥാന പദ്ധതികളും
ആരോഗ്യ പരിരക്ഷ നൽകുന്നു.
 
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ (AB-HWCs)


ഗ്രാമങ്ങളിലും നഗരങ്ങളിലും എസ്എച്ച്‌സികളും പിഎച്ച്‌സികളും നവീകരിച്ചു കൊണ്ട് 1,54,070 എബി-എച്ച്‌ഡബ്ല്യുസികൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാക്കിയിട്ടുള്ളതായി സർവ്വേ ചൂണ്ടിക്കാണിക്കുന്നു.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം)

സർവേ പ്രകാരം, 2023 ജനുവരി 10 ലെ മിഷന്റെ പ്രധാന നേട്ടങ്ങൾ ഇവയാണ്:

1) ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (നേരത്തെ ഹെൽത്ത് ഐഡി എന്നറിയപ്പെട്ടിരുന്നു) സൃഷ്ടിച്ചത്: 31,11,96,965

2) ആരോഗ്യ സൗകര്യ രജിസ്ട്രിയിൽ സ്ഥിരീകരിച്ച സൗകര്യങ്ങൾ: 1,92,706

3) ഹെൽത്ത് കെയർ പ്രൊഫഷണൽ രജിസ്ട്രിയിൽ സ്ഥിരീകരിച്ച ആരോഗ്യപരിപാലന വിദഗ്ധർ: 1,23,442

 

4) ആരോഗ്യ രേഖകൾ ബന്ധിപ്പിച്ചത് : 7,52,01,236
 
*****


(Release ID: 1895062) Visitor Counter : 690