ആണവോര്‍ജ്ജ വകുപ്പ്‌

വർഷാന്ത്യ അവലോകനം -2022: ആണവോര്‍ജ്ജ വകുപ്പ്

Posted On: 01 JAN 2023 9:02AM by PIB Thiruvananthpuram



നേട്ടങ്ങൾ

APSARA-U (BARC) - റേഡിയോ ഐസോടോപ്പുകൾ ഉത്പാദിപ്പിക്കുന്നതിന് സാമ്പിളുകളുടെ വികിരണ പ്രക്രിയയ്ക്ക്  ഈ സൗകര്യം ഉപയോഗിക്കുന്നു.

ധ്രുവ (BARC): ദേശീയ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ,  ആണവ-അനുബന്ധ ശാസ്ത്ര ശാഖകളിലെ പഠനങ്ങൾ എന്നിവ കൂടാതെ കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏകദേശം 4000 സാമ്പിളുകൾ വികിരണ പ്രക്രിയയിലൂടെ  കടന്നു പോയി.

 IGCAR / FBTR (ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ): FBTR  40MWt   പ്രതീക്ഷിത ശേഷി കൈവരിക്കുകയും ഗ്രിഡുമായി ബന്ധിപ്പിച്ച് 10 MW ഉത്പാദിപ്പിക്കുകയും ചെയ്തു.

 IGCAR / മെറ്റൽ ഫ്യുവൽ പിൻ ഫാബ്രിക്കേഷൻ ഫെസിലിറ്റി: 2018 മെയ് മാസത്തിൽ  രാഷ്ട്രപതി രാജ്യത്തിന് സമർപ്പിച്ചു.

 BARC - കുറഞ്ഞ ചെലവിലുള്ള  കാൻസർ ചികിത്സയ്ക്കായി നിരവധി റേഡിയോ ഫാർമസ്യൂട്ടിക്കൽ ഏജന്റുകൾ തദ്ദേശീയമായി വികസിപ്പിക്കാനും  ക്ലിനിക്കൽ വിവർത്തനത്തിനുമുള്ള സുപ്രധാന സംഭാവനകൾ നൽകി.

 സമാധാന ആവശ്യങ്ങൾക്കുള്ള ആണവ സഹകരണം - ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള സിവിൽ ആണവ സഹകരണ കരാർ ജപ്പാൻ, ബ്രിട്ടൻ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ഒപ്പുവച്ചു. ബംഗ്ലാദേശിൽ ആണവനിലയം സ്ഥാപിക്കുന്നതിനായി റഷ്യയും ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചു. കാനഡയുമായി ആണവ ഗവേഷണ വികസന സഹകരണ കരാർ ഒപ്പിട്ടു.

 
കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക
 
SKY
 
*****


(Release ID: 1889969) Visitor Counter : 102