ആയുഷ്‌

വർഷാന്ത്യ അവലോകനം: ആയുഷ് മന്ത്രാലയം

Posted On: 21 DEC 2022 4:49PM by PIB Thiruvananthpuram നേട്ടങ്ങൾ: WHO - ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ (WHO - GCTM), ഇത്തരത്തിലുള്ള ആദ്യ കേന്ദ്രം ഗുജറാത്തിലെ ജാംനഗറിൽ നിർമിക്കുന്നു

 ആദ്യത്തെ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സമ്മിറ്റ് (GAIIS) 2022 ഏപ്രിലിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്നു. ആയുഷ് മേഖലയിൽ നിരവധി പുതിയ സംരംഭങ്ങൾ GAIIS 2022 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു:


1)   ആയുഷ് തെറാപ്പി പ്രയോജനപ്പെടുത്താൻ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്കായി ഒരു പ്രത്യേക ആയുഷ് വിസ വിഭാഗം അവതരിപ്പിക്കുന്നതായി ഗവണ്മെന്റ് പ്രഖ്യാപിച്ചു.

 2)   ആയുഷ് ഉൽപ്പന്നങ്ങൾക്ക് ഒരു പ്രത്യേക ആയുഷ് മാർക്ക്,

 3) രാജ്യത്തുടനീളമുള്ള ആയുഷ് ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം , ഗവേഷണം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ആയുഷ് പാർക്കുകളുടെ ഒരു ശൃംഖല വികസിപ്പിക്കുക.

 4)    ആയുർവേദ പോഷകാഹാര സപ്ലിമെന്റുകളുടെ നിർമ്മാതാക്കൾക്ക് 'ആയുഷ് ആഹാർ' എന്ന പേരിൽ ഒരു പുതിയ വിഭാഗം പ്രഖ്യാപിച്ചു.

ആയുർവേദ, യുനാനി, ഹോമിയോപ്പതി എന്നീ മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ലോക ആയുർവേദ കോൺഗ്രസിന്റെ സമാപന ചടങ്ങിൽ ഡിസംബറിൽ ഗോവയിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു- ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഗാസിയാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ, കൂടാതെ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി എന്നിവയാണവ.

അന്താരാഷ്ട്ര യോഗ ദിനം 2022 (IDY 2022).- കോവിഡ് -19 മഹാമാരി കാരണം മുടങ്ങിയ അന്താരാഷ്ട്ര യോഗ ദിനം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം യഥാർത്ഥ രൂപത്തിൽ തിരിച്ചെത്തി. ഐ ഡി വൈ 2022-ന്റെ പ്രമേയം 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതായിരുന്നു. മൈസൂരുവിലെ മൈസൂരു പാലസിൽ പ്രധാനമന്ത്രി ബഹുജന യോഗാ പ്രദർശനത്തിന് നേതൃത്വം നൽകി.രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളിൽ ബഹുജന യോഗാ പ്രകടനങ്ങൾ സംഘടിപ്പിച്ചു. 79 രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനകളും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും ചേർന്ന് നടത്തിയ സഹകരണ പരിശീലനമായിരുന്നു ‘ഗാർഡിയൻ റിംഗ്’. ദേശീയ അതിർത്തികളെ മറികടക്കുന്ന യോഗയുടെ ഏകീകൃത ശക്തിയെ ചിത്രീകരിക്കുന്നതാണ് പരിപാടി.പരിപാടികളിൽ 22.13 കോടിയിലധികം വ്യക്തികളുടെ വൻ പങ്കാളിത്തം ഉണ്ടായി.

ഏഴാമത് ആയുർവേദ ദിനം ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഗംഭീരമായി ആഘോഷിച്ചു. "ഹർ ദിൻ ഹർ ഘർ ആയുർവേദം" എന്ന പ്രമേയത്തിലാണ് ഇത് ആഘോഷിച്ചത്.

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക


SKY

 
****
 
 


(Release ID: 1889158) Visitor Counter : 102


Read this release in: English , Urdu , Marathi , Hindi