നിയമ, നീതി മന്ത്രാലയം

വർഷാന്ത്യ അവലോകനം 2022


കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയം

Posted On: 30 DEC 2022 12:50PM by PIB Thiruvananthpuram

36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 755 ജില്ലകളിലെ ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളിലേക്കു ടെലി ലോ വികസിപ്പിച്ചു എന്നതാണ് നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന വിജയത്തില്‍ പ്രധാനം. 165 ജഡ്ജിമാരെ നിയമിച്ചതും ശ്രദ്ധേയമായി. ഇത്രയും ജഡ്ജിമാരെ ഒരു വര്‍ഷം നിയമിക്കുന്നത് ആദ്യമാണ്. ജഡ്ജിമാര്‍ക്ക് കോടതി രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ കോടതി പദ്ധതിയിലൂടെ കോടതികള്‍ കടലാസ് രഹിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏറെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍, നീതിന്യായ വകുപ്പ് 2021 നവംബര്‍ 8 മുതല്‍ 14 വരെ നീതി ലഭിക്കാത്തവരിലേക്ക് എത്തുന്നതിനായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു അവരുടെ ബുദ്ധിമുട്ടുകള്‍ക്കുള്ള അവകാശങ്ങളും സമയോചിതമായ പരിഹാരം കാണുകയാണു ലക്ഷ്യം. 4200 ബോധവല്‍ക്കരണ സെഷനുകളിലൂടെ 52000-ലധികം ഗുണഭോക്താക്കളില്‍ എത്തിച്ചേരുകയും ടെലി-ലോയ്ക്ക് കീഴിലുള്ള വീഡിയോ, ടെലി കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ വഴി അഭിഭാഷകരുടെ ഒരു സംഘം നിയമോപദേശം നല്‍കുകയും കൂടിയാലോചന നടത്തുകയും ചെയ്തു. വിഡിയോ, റേഡിയോ ജിംഗിള്‍, ടെലി-ലോ ലഘുലേഖകള്‍ വിതരണം എന്നിവയിലൂടെ ടെലി-ലോയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ടെലി-ലോ ബ്രാന്‍ഡഡ് മൊബൈല്‍ വാനുകള്‍ ഉപയോഗപ്പെടുത്തി ടെലി-ലോ ഓണ്‍ വീല്‍സ് പ്രചരണം വ്യാപിപ്പിക്കുകയും ചെയ്തു.

ഇ-കോര്‍ട്ട് പദ്ധതിയുമായി ബന്ധപ്പെട്ട 4 പുതിയ സംരംഭങ്ങള്‍ 26.11.2022നു സുപ്രീം കോടതിയില്‍ ഭരണഘടനാ ദിനാഘോഷ വേളയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

(എ) വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക്

വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക് എന്നത് കോടതി തലത്തില്‍ ദിവസം, ആഴ്ച, മാസം അടിസ്ഥാനമാക്കി നിലവിലുള്ള കേസുകള്‍, തീര്‍പ്പാക്കിയ കേസുകള്‍, കേസുകളുടെ തീര്‍പ്പുകല്‍പ്പിക്കല്‍ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കുന്ന നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന സ്ഥിതിവിവരക്കണക്കുകള്‍ കോടതി തലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു സംരംഭമാണ്. കോടതി കേസ് തീര്‍പ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെച്ച് കോടതികളുടെ പ്രവര്‍ത്തനം ഉത്തരവാദിത്തപൂര്‍ണവും സുതാര്യവുമാക്കാനാണ് ശ്രമം. പൊതുജനങ്ങള്‍ക്ക് ജില്ലാ കോടതിയുടെ വെബ്സൈറ്റില്‍ ഏതെങ്കിലും കോടതിയുടെ വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും.

ജസ്റ്റിസ് മൊബൈല്‍ ആപ്പ് 2.0

ജസ്റ്റിസ് മൊബൈല്‍ ആപ്പ് 2.0 എന്നത് ജഡ്ജിമാര്‍ക്ക് അവരുടെ കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെയും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരുടെ ജോലിയും സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നതിലൂടെ അവരുടെ കോടതികളും കേസുകളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് അവരുടെ പരിധിയില്‍ വരുന്ന എല്ലാ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സ്ഥിതി നിരീക്ഷിക്കാന്‍ കഴിയും.  

ഡിജിറ്റല്‍ കോടതി

ജഡ്ജിമാര്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍ കോടതി രേഖകളിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് പേപ്പര്‍ രഹിത കോടതികളിലേക്ക് മാറുന്നത് സാധ്യമാക്കാനാണ് ഡിജിറ്റല്‍ കോടതി സംരംഭം ലക്ഷ്യമിടുന്നത്.

ജില്ലാ ജുഡീഷ്യറിക്കുള്ള എസ്.3 വാസ് വെബ്സൈറ്റുകള്‍

എസ് 3 വാസ്  (സേവനമെന്ന നിലയില്‍ സുരക്ഷിതവും വിപുലീകരിക്കാവുന്നതും സുഗമവുമായ വെബ്സൈറ്റ്) ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കായി വികസിപ്പിച്ച ചട്ടക്കൂടാണ്. അത് എളുപ്പത്തില്‍ എഡിറ്റു ചെയ്യാന്‍ കഴിയുന്നതും ഇഷ്ടാനുസൃതം മാറ്റം വരുത്താന്‍ സാധിക്കുന്നതുമാ്യ വെബ്സൈറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയും. അതുവഴി, പൊതുജനങ്ങള്‍ക്ക് വിവരങ്ങളുടെ സുതാര്യതയും ലഭ്യതയും തടസ്സങ്ങളില്ലാത്ത വ്യാപനവും ഉറപ്പാക്കുന്നു. ഇത് ദിവ്യാംഗ സൗഹൃദപരവും, ബഹുഭാഷകളില്‍ ഉള്ളതും പൗരസൗഹൃദപരവുമാണ്.

ഭരണഘടനാ ദിനാചരണം

ഭരണഘടനാ ദിനം പൊതുവെ 1949-ല്‍ ഭരണഘടനാ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിനെ അടയാളപ്പെടുത്തുന്നതിനും ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നതിനുമായി വര്‍ഷം തോറും ആഘോഷിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രം നിലകൊള്ളുകയും ഓരോ വര്‍ഷവും വലിയ ഉയരങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന ശിലയാണ് ഭരണഘടന.

26.11.2022 ന് ഇന്ത്യന്‍ സുപ്രീം കോടതി പരിസരത്ത് ഭരണഘടനാ ദിനം ആഘോഷിക്കപ്പെട്ടു. ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു, ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി ആദരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു.

ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും:

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്ന വര്‍ഷമാണ്. ഹൈക്കോടതികളില്‍ 165 ജഡ്ജിമാരെ നിയമിച്ചു - അലഹബാദ് ഹൈക്കോടതി (13), ആന്ധ്രാപ്രദേശ് (14), ബോംബെ (19), കല്‍ക്കട്ട (16), ഛത്തീസ്ഗഡ് (3), ഡല്‍ഹി (17), ഗൗഹാത്തി (2), ഹിമാചല്‍ പ്രദേശ് (2), ജമ്മു & കശ്മീര്‍, ലഡാക്ക് (4), ജാര്‍ഖണ്ഡ് (1), കര്‍ണാടക (6), കേരളം (1), മധ്യപ്രദേശ് (6), മദ്രാസ് (4), ഒറീസ (6), പട്ന (11), പഞ്ചാബ്, ഹരിയാന (21), രാജസ്ഥാന്‍ (2), തെലങ്കാന (17). 39 അഡീഷണല്‍ ജഡ്ജുമാരെ താഴെപ്പറയുന്ന ഹൈക്കോടതികളില്‍ സ്ഥിരം ജഡ്ജിമാരാക്കി: അലഹബാദ് (10), ബോംബെ (4), കല്‍ക്കട്ട (6), ഹിമാചല്‍ പ്രദേശ് (1), കര്‍ണാടക (3), കേരളം (4), മദ്രാസ് (9) മണിപ്പൂര്‍ (1).

രണ്ട് അഡീഷണല്‍ ബോംബെ ഹൈക്കോടതി (1), മദ്രാസ് (1) ജഡ്ജിമാരുടെ കാലാവധി നീട്ടി

8 ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു - ഗുവാഹത്തി (1), ഹിമാചല്‍ പ്രദേശ് (1), ജമ്മു & കശ്മീര്‍, ലഡാക്ക് (1) കര്‍ണാടക (1), മദ്രാസ് (1), തെലങ്കാന (1), രാജസ്ഥാന്‍ (1), ഉത്തരാഖണ്ഡ് (1) ഹൈക്കോടതികളിലാണു നിയമനം നല്‍കിയത്.
രണ്ടു ചീഫ് ജസ്റ്റിസുമാരെ ഒരു ഹൈക്കോടതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി. ആറു ഹൈക്കോടതി ജഡ്ജിമാരെ ഒരു ഹൈക്കോടതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയും ചെയ്തു.

--ND--

 



(Release ID: 1889062) Visitor Counter : 123


Read this release in: Tamil , English , Marathi , Hindi