തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം 2022:  കേന്ദ്രതൊഴിൽ ഉദ്യോഗ മന്ത്രാലയം

Posted On: 29 DEC 2022 7:42PM by PIB Thiruvananthpuram




 തൊഴിൽ മന്ത്രാലയം  പ്രധാന നേട്ടങ്ങളും സംരംഭങ്ങളും:

·      ഇ ശ്രം പോർട്ടൽ 2021 ഓഗസ്റ്റ് 26-ന് സമാരംഭിച്ചു. 28.50 കോടിയിലധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു.  2022 ഡിസംബർ 28 വരെ കേരളത്തിൽ നിന്നുള്ള 59,02,079 അസംഘടിത തൊഴിലാളികൾ ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

·     2022 ആഗസ്റ്റ് 25 മുതൽ 26 വരെ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ  തിരുപ്പതിയിൽ വച്ച് സംസ്ഥാന/  കേന്ദ്രഭരണ പ്രദേശങ്ങളിലെ തൊഴിൽ മന്ത്രിമാരുടെയും  ലേബർ സെക്രട്ടറിമാരുടെയും ദ്വിദിന ദേശീയ തൊഴിൽ സമ്മേളനം.

·    ഇന്ത്യയുടെ G20 അധ്യക്ഷ സ്ഥാനം  - G20 യുടെ ഷെർപ്പ ട്രാക്കിന്റെ ഭാഗമായി മന്ത്രാലയം 04 എംപ്ലോയ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പ് (EWG) മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.ഇത് തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ അവസാനിക്കും.

·    എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) - ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഇ-നോമിനേഷൻ ഫയൽ ചെയ്യാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു യജ്ഞം  ഇപിഎഫ്ഒ ആരംഭിച്ചു.  മരിച്ച അംഗങ്ങളുടെ / പെൻഷൻകാരുടെ ആശ്രിത കുടുംബാംഗങ്ങൾ, പെൻഷനോ അഷ്വറൻസ് ആനുകൂല്യങ്ങളോ ലഭിക്കുന്നതിന് ഇനി നിയമപരമായ അവകാശി-തുടർച്ചാവകാശ സർട്ടിഫിക്കറ്റുകളോ മറ്റ് തെളിവുകളോ ഹാജരാക്കേണ്ടതില്ല.  30.11.2022 വരെയുള്ള 1.64 കോടി ഇ-നോമിനേഷനുകളിൽ 2022 ജനുവരിയിൽ മാത്രം 16.58 ലക്ഷം ഇ-നോമിനേഷനുകൾ എന്ന റെക്കോർഡ് കൈവരിച്ചു.

·    ജീവൻ പ്രമാൺ പത്രയ്‌ക്കായുള്ള ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നോളജി - പെൻഷൻകാർക്ക് അവരുടെ DLC സ്വന്തം വീട്ടിലിരുന്നു  മാത്രമല്ല,എവിടെയിരുന്ന് വേണമെങ്കിലും  സമർപ്പിക്കാവുന്നതാണ്.  വിദേശത്ത് താമസിക്കുന്ന പെൻഷൻകാർക്കും രാജ്യം സന്ദർശിക്കാതെ തന്നെ ഡിഎൽസി സമർപ്പിക്കാം.

·    എസ്എംഎസ് സേവനങ്ങൾ - ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനാൽ പെൻഷൻ മുടങ്ങിയ പെൻഷൻകാർക്ക് എസ്എംഎസ് അയക്കുന്ന ഒരു പുതിയ സംരംഭം ആരംഭിച്ചു.

·    നാഷണൽ കരിയർ സർവീസ് (NCS) - 2022 ഡിസംബർ 12 വരെ, NCS പ്ലാറ്റ്‌ഫോമിൽ  2.76 കോടി തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തു.5.91 ലക്ഷം സജീവ തൊഴിലുടമകളും 2.97 ലക്ഷം സജീവ ഒഴിവുകളും ഉണ്ട്.

·    ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (NCSC-DAs)

  കേന്ദ്രതൊഴിൽ മന്ത്രാലയം രാജ്യത്തുടനീളമുള്ള 24 NCSC-DA-കളുടെ ശൃംഖലയിലൂടെ ഭിന്നശേഷിക്കാരുടെ (PwDs) തൊഴിലധിഷ്ഠിത പുനരധിവാസ സേവനങ്ങൾ വിപുലീകരിക്കുന്നു.

 
    ഭിന്നശേഷിയുള്ള 33209 പേർ 2022 ജനുവരി മുതൽ നവംബർ വരെ NCSC-DA-കളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

·    എസ്‌സി/എസ്‌ടികൾക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (എസ്‌സി/എസ്‌ടികൾക്കുള്ള എൻ‌സി‌എസ്‌സി).

 പട്ടികജാതി/പട്ടികവർഗക്കാരായ തൊഴിലന്വേഷകരെ ഉചിതമായ തൊഴിലുമായി ബന്ധിപ്പിക്കുന്നതിനായി തൊഴിൽ മന്ത്രാലയം രാജ്യത്തുടനീളമുള്ള SC/ST വിഭാഗങ്ങൾക്കായി 25 NCSC സ്ഥാപിച്ചു.


·    ആത്മനിർഭർ ഭാരത് റോജ്ഗർ യോജന (ABRY)

  2022 നവംബർ 23-ലെ കണക്കനുസരിച്ച്,1.51 ലക്ഷം സ്ഥാപനങ്ങൾ വഴി 7833.27 കോടി  രൂപയുടെ മൊത്തം ആനുകൂല്യങ്ങൾ  60.13 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകി.

കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക


SKY

(Release ID: 1888817) Visitor Counter : 188