പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

വർഷാന്ത്യ അവലോകനം -ഭരണ പരിഷ്‌ക്കാര, പൊതുജന പരാതി പരിഹാര വകുപ്പ്  - 2022

Posted On: 29 DEC 2022 9:07AM by PIB Thiruvananthpuram
 

"പരമാവധി ഭരണ നിർവ്വഹണവും ചുരുങ്ങിയ ഭരണനിയന്ത്രണവും" എന്ന ലക്‌ഷ്യം കൈവരിക്കുന്നതിന് ഭരണ നിർവ്വഹണ രീതികൾ  കൂടുതൽ സുതാര്യവും കാര്യക്ഷമവും പൗരസൗഹൃദവുമാക്കുന്നതിന് ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

1. സദ്ഭരണ വാരം-2022

2022 ഡിസംബർ 19 മുതൽ 25 വരെയുള്ള സദ്ഭരണ വാരത്തിൽ പൊതു പരാതികൾ പരിഹരിക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിനും ലക്ഷ്യമിട്ട്  "സർക്കാർ ഗ്രാമങ്ങളിലേക്ക്‌" എന്ന പ്രമേയത്തിലൂന്നി ഒരാഴ്ച നീണ്ടുനിൽക്കുന്ന രാജ്യവ്യാപക പ്രചാരണം സംഘടിപ്പിച്ചു. ഒരാഴ്‌ചത്തെ പ്രചാരണത്തിനിടെ പൊതുജനങ്ങളുടെ ഏകദേശം  54 ലക്ഷം പരാതികളും സേവന വിതരണത്തിനായുള്ള 315 ലക്ഷം അപേക്ഷകളും  തീർപ്പാക്കുകയും ഭരണനിർവ്വഹണത്തിലെ 982 നൂതന ആശയങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

2. തീർപ്പാകാത്ത കാര്യങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രചാരണം (SCDPM)

ശുചിത്വവും ഗവൺമെന്റ്  ഓഫീസുകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ കുറയ്ക്കുന്നതിനുമുള്ള പ്രത്യേക പ്രചാരണം (The Special Campaign 2.0) 2022 ഒക്ടോബർ 2 മുതൽ 31 വരെ കേന്ദ്ര ഗവൺമെന്റ്ന് കീഴിൽ രാജ്യത്തുടനീളമുള്ള 1 ലക്ഷത്തിലധികം ഓഫീസുകളിലും വിദേശത്തുള്ള ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിലും വിജയകരമായി സംഘടിപ്പിച്ചു.

ഓഫീസുകളിലെ 89.85 ലക്ഷം ചതുരശ്ര അടി സ്ഥലം ഒഴിച്ചെടുക്കുന്നതിനും ഉപയോഗയോഗ്യമല്ലാത്ത  ഓഫീസ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലൂടെ 370.73 കോടി രൂപ വരുമാനം നേടാനും സാധിച്ചു. ഏകദേശം 4.39 ലക്ഷം പൊതുജന പരാതികൾ തീർപ്പാക്കി. സൂക്ഷിക്കേണ്ടുന്ന കാലാവധി കഴിഞ്ഞ 29.40 ലക്ഷം ഫയലുകൾ ഒഴിവാക്കി.

3. പൗരന്മാരുടെ ശബ്ദത്തിന് ശക്തി പകരുന്നു  - പൊതു പരാതികൾ പരിഹരിക്കുന്നു

2022-ൽ, CPGRAMS-ൽ 17.50 ലക്ഷം പരാതികൾ ലഭിച്ചു, അതിൽ 96.94% തീർപ്പാക്കി. 2022-ൽ കേന്ദ്ര മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ ശരാശരി തീർപ്പാക്കൽ സമയം 27 ദിവസമായിരുന്നു.

  90 കേന്ദ്ര മന്ത്രാലയങ്ങളും/വകുപ്പുകളും CPGRAMS 7.0-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൗരന്മാരിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ ശേഖരിക്കുന്നതിനായി CPGRAMS  ഫീഡ്ബാക്ക് കോൾ സെന്റർ സ്ഥാപിച്ചു.

AI/ML സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഇന്റലിജന്റ് ഗ്രീവൻസ് മാനേജ്‌മെന്റ് ഡാഷ്‌ബോർഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. തന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിനും നയ പരിഷ്‌കരണങ്ങൾക്കും പ്രാപ്തമാക്കുന്ന വിശകലന ഉൾക്കാഴ്ച സൃഷ്ടിക്കുന്നതിനായി ഒരു ഡാറ്റ സ്ട്രാറ്റജി യൂണിറ്റ് സജ്ജീകരിച്ചു.

4. സെക്രട്ടേറിയറ്റ് പരിഷ്കാരങ്ങൾ

കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രവർത്തനത്തിന്റെ നട്ടെല്ലായ സെൻട്രൽ സെക്രട്ടേറിയറ്റ് മാനുവൽ ഓഫ് ഓഫീസ് പ്രൊസീജ്യർ മാനുവൽ CSMOP-2022 ന്റെ പതിനാറാം പതിപ്പ് 2022 ഓഗസ്റ്റ് 5-ന് പുറത്തിറങ്ങി. 2022 ഒക്ടോബർ 31-ന് CSMOP യുടെ ആദ്യ ഹിന്ദി പതിപ്പ്  DARPG പുറത്തിറക്കി.  

63 മന്ത്രാലയങ്ങൾ ഇ ഓഫീസ് 7.0-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് മാറിയതോടെ ഇ ഓഫീസിന്റെ ഉപയോഗത്തിൽ വർധന രേഖപ്പെടുത്തി. ഇ രസീതുകൾ 2021-ൽ 32% ആയിരുന്നത് 2022 ഡിസംബറിൽ 73% ആയി വർദ്ധിച്ചു. കേന്ദ്ര മന്ത്രാലയങ്ങളുടെ 80% ത്തിലധികം ജോലികളും ഇപ്പോൾ ഇ-ഓഫീസിലാണ്.

5. മാനദണ്ഡ അധിഷ്ഠിത ഭരണനിർവ്വഹണം അഥവാ ബെഞ്ച്-മാർക്കിംഗ് ഗവേണൻസ്

സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയുടെ ഇ-സേവന ആപ്ലിക്കേഷനുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി 2022 ജൂണിൽ നാഷണൽ ഇ-ഗവേണൻസ് സർവീസ് ഡെലിവറി അസസ്മെന്റ് (NeSDA) പുറത്തിറക്കി. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1400 ഇ-സേവനങ്ങൾ NeSDA വിലയിരുത്തി. 2019-2021 കാലയളവിൽ ഇന്ത്യയുടെ ഇ-സേവനങ്ങൾ 60 ശതമാനം ഉയർന്നതായി റിപ്പോർട്ട്.

6. പൊതുഭരണത്തിലെ മികവിനുള്ള  2021 ലെ പ്രധാനമന്ത്രിയുടെ  പുരസ്‌ക്കാരങ്ങൾ സിവിൽ സർവീസ് ദിനമായ  2022 ഏപ്രിൽ 21 ന്   പ്രധാനമന്ത്രി സമ്മാനിച്ചു. അഞ്ച് മുൻഗണനാ പരിപാടികളിലെ ഉന്നത നേട്ടങ്ങൾക്കാണ് പുരസ്‌ക്കാരങ്ങൾ നൽകിയത് - പോഷൺ അഭിയാൻ, ഖേലോ ഇന്ത്യ, പിഎം സ്വനിധി, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് പദ്ധതി, സേവനങ്ങളുടെ എൻഡ്  ടു  എൻഡ് ഡെലിവറി, കേന്ദ്ര/സംസ്ഥാന/ജില്ലാ തലങ്ങളിലെ ഭരണ നവീകരണം എന്നീ മേഖലകളിലായിരുന്നു പുരസ്‌ക്കാരങ്ങൾ.

7. വിഷൻ ഇന്ത്യ@2047 DARPG

ഭരണനിർവ്വഹണം സംബന്ധിച്ച വിഷൻ ഇന്ത്യ @2047-ന്റെ റോഡ്‌മാപ്പ് രൂപപ്പെടുത്തുന്നതിനാണ് വർക്കിംഗ് ഗ്രൂപ്പും ഉപദേശക സംഘവും DARPG രൂപീകരിച്ചത്. യുവ ഉദ്യോഗസ്ഥർ, യുവ അധ്യാപകർ, സംരംഭകർ എന്നിവരെ ഉൾപ്പെടുത്തി ഊർജം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ജലം, നഗരവൽക്കരണം, ഗ്രാമവികസനം, ഫിൻടെക് എന്നീ 10 പ്രമേയധിഷ്ഠിത മേഖലകളിൽ ഭാവി സജ്ജമായ ഇന്ത്യക്കായി കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിന് ഐഐടി മദ്രാസുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.
 

കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക


SKY


(Release ID: 1888565) Visitor Counter : 85