ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷ്യാന്ത്യ അവലോകനം-2022


കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം

Posted On: 27 DEC 2022 3:36PM by PIB Thiruvananthpuram

-സാഗര്‍മാല പദ്ധതിക്കായി നയത്തിന്റെ മൊത്തത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ഉന്നതതല ഏകോപനത്തിനുംഒരു അപക്‌സ് കമ്മിറ്റിയുള്‍പ്പെടെയുള്ള സ്ഥാപന ചട്ടക്കൂടിന് മന്ത്രിസഭ അംഗീകാരം നല്‍കി.
- സാഗര്‍മാലയ്ക്ക് കീഴില്‍ 5.4 ലക്ഷംകോടി രൂപയുടെ 802 പദ്ധതികള്‍ നിലവില്‍ നീരീക്ഷണത്തിലാണ്.
-ഇതില്‍ 2.21 ലക്ഷംകോടി രൂപയുടെ 231 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള വിവിധ ഘട്ടങ്ങളിലാണ്.
-തീരദേശ ജില്ലകളുടെ സമഗ്രവികസനത്തിനായുള്ള സാഗര്‍മാല പദ്ധതിക്ക് കീഴില്‍ 59,000 കോടിരൂപ ചെലവിലുള്ള 567 പദ്ധതികളും കണ്ടെത്തിയിട്ടുണ്ട്.
-ലോതലില്‍ ഒരുദേശീയ മാരിടൈം ഹെറിട്ടേജ് സമുച്ചയം നിര്‍മ്മിക്കുന്നതിന് തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക.
- ഹാരപ്പന്‍ കാലം മുതലുള്ള ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന ലോകനിലവാരത്തിലുള്ള ഒരു മ്യൂസിയവും അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രവും ഉള്‍പ്പെടുന്ന ആദ്യത്തെ സംരംഭമാണ്.ഇതിനായി ഗുജറാത്ത് ഗവണ്‍മെന്റ് 375 ഏക്കര്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറിക്കഴിഞ്ഞു.
-ജല ഗതാഗതത്തിനായി മന്ത്രാലയം റോ-റോ/റോ-പാക്‌സുകള്‍ സാഗര്‍മാല പദ്ധതികള്‍ക്ക് കീഴില്‍ ഏറ്റെടുത്തിട്ടുണ്ട്.
-ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവടങ്ങളില്‍ റോ-റോ/റോ-പാക്‌സ് പരിസ്ഥിതി വികസിപ്പിക്കുന്നതിനായി 15 പുതിയ പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ റോ-റോ/റോ പാക്‌സ് ജട്ടി പദ്ധതികള്‍ 71ല്‍ എത്തിയിട്ടുണ്ട്. ഇതില്‍ ഒന്‍പതെണ്ണം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു.
- ഗതാഗതകുരുക്ക് കുറയ്ക്കുന്നതിനായി മുംബൈ-മാണ്ഡവ ഫെറി സര്‍വീസിനും തുടക്കം കുറിച്ചു.
-രാജ്യത്ത് കോസ്റ്റല്‍ ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ വേഗതയും തീരദേശ വ്യാപാരത്തില്‍ കൂടുതല്‍ വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ട് 2025 വരെ ഇന്ത്യയില്‍ കോസ്റ്റല്‍ ഷിപ്പിംഗ് വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് തയാറാക്കി.
-പി.എം. ഗതി ശക്തിയിലൂടെ കോസ്റ്റല്‍ ഷിപ്പിംഗിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കുകയും ലോജിസ്റ്റിക്ക് ചെലവ്കുറയ്ക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
-2014ലെ 74.9 എം.എം.പി.ടി.എയില്‍ നിന്നും കോസ്റ്റല്‍ ഷിപ്പിംഗ് 2022ല്‍ 133 എം.എം.പി.ടി.എ ആയി വളര്‍ന്നു.
- സഗാര്‍മാലയ്ക്ക് കീഴില്‍ ക്രൂയിസ് ഗതാഗത പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
-303 കോടിരൂപ ചെലവില്‍ മുംബൈയിലെ ഇന്ദിര ഡോക്കിന്റെ നവീകരണത്തിനുള്ള പദ്ധതി ഏറ്റെടുത്തു. ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖത്തില്‍ നദി ക്രൂയിസ് ടെര്‍മിനലും നദി ടൂറിസം സൗകര്യങ്ങളും ഭംഗിപിടിപ്പിക്കലും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സഹായവും നല്‍കുന്നുണ്ട്.
-ജല എയറോഡ്രോമുകളും/ഫ്‌ളോറ്റിംഗ് ജെട്ടികളും വികസിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ എട്ടു പ്രദേശങ്ങളിലെ പ്രീഫീസിബിലിറ്റി പഠനം നടത്താന്‍ ശ്യാമപ്രസാദ് മുഖര്‍ജി പോര്‍ട്ട് അതോറിറ്റിക്ക് മന്ത്രാലയം അനുമതിയും നല്‍കി.
-മത്സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളോടൊപ്പം സാഗര്‍മാല പദ്ധതിക്ക് കീഴില്‍ അഞ്ച്പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണവും ഏറ്റെടുത്തു.
-സാഗര്‍മാല ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയുടെ ഭാഗമായി ഗുജറാത്ത്, കേരള, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി രണ്ടാംഘട്ടത്തില്‍ 2400 തൊഴിലന്വേഷകര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കി.
-42,400 കോടി രൂപയുടെ കൃത്യവും കരുത്തുറ്റതുമായ 81 പദ്ധതികള്‍ പരിഗണനയിലുണ്ട്. 20225 വരെ ഇത് പി.പി.പി രീതിയില്‍ അനുവദിക്കും.
-2021-22 സാമ്പത്തിക വര്‍ഷത്തില്‍ 6,944 കോടിയുടെ 13 പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഇതില്‍ 5,278 കോടിയുടെ ഏഴു പദ്ധതികള്‍ നല്‍കിക്കഴിഞ്ഞു.
-12,550 കോടി രൂപയുടെ 24 പദ്ധതികള്‍ 2022-23ല്‍ നല്‍കും.
-2030 ഓടെ 2020ലേതിനെക്കാള്‍ ചരക്കുനീക്കം രണ്ടുമടങ്ങാകുമെന്ന പ്രതീക്ഷിക്കുന്നു.
-ഗള്‍ഫ് ഓഫ് കച്ചില്‍ കണ്ട്‌ലയിലെ ട്യൂണ തെര്‍ക്കയിലെ വിവിധോദ്ദേശ കാര്‍ഗോ ബെര്‍ത്ത് 2,250.64 കോടി രൂപ മുടക്കി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.
- ഇവിടെ 4,243. 64 കോടിരൂപ ചെലവുവരുന്ന കണ്ടൈന്നര്‍ ടെര്‍മിനലിനും അനുമതി നല്‍കി.
-ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.
- പ്രധാനപ്പെട്ട എക്‌സിം നടപടിക്രമങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന് പ്രധാനപ്പെട്ട പല തുറമുഖങ്ങളും വലിയ പുരോഗതി നേടി.
-എന്‍.എല്‍.പി-എമ്മിന്റെ പി.സി.എസ് മോഡ്യൂളും ഭാഗീകമായി പുറത്തിറക്കി.
- തുറമുഖങ്ങള്‍ വഴി തടസമില്ലാത്ത ഗതാഗതത്തിനായി എല്ലാ തുറമുഖങ്ങളിലും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ് പരിഹാരവും നടപ്പാക്കിയിട്ടുണ്ട്.
-സുപ്രധാന തുറമുഖ അധികാരി നിയമം 2021ന്റെ ഭാഗമായ ആറാമത്തെ ചട്ടം ജൂലൈ 26ന് വിജ്ഞാപനം ചെയ്തു.
-പ്രധാനപ്പെട്ട തുറമുഖങ്ങളിലെ തര്‍ക്കപരിഹാര സമിതികളുടെ പ്രവര്‍ത്തനംകാര്യക്ഷമമായി.
-ജവഹര്‍ലാല്‍ നെഹ്രു തുറമുഖത്തില്‍ ഡി.എഫ്.സി മാനദണ്ഡങ്ങള്‍ പാലിക്കുന്ന റെയില്‍ യാര്‍ഡിന്റെയും നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗിന്റെയും ഉദ്ഘാടനം കേന്ദ്ര ഷിപ്പിംഗ് മന്ത്രി നടത്തി.
- കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് മുബൈയുമായിചേര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് അതോറിറ്റി നിക്ഷേപ കോണ്‍ക്ലേവ് 2022 സംഘടിപ്പിച്ചു.
-ഇവിടെ വികസിപ്പിച്ച വ്യവസായ ഹബ്ബ് ഇന്ത്യയിലെആദ്യത്തെ തുറമുഖാധിഷ്ഠിത ബഹു ഉല്‍പ്പാദക പ്രവര്‍ത്തന സെസ് ആയി.
-കേന്ദ്ര ഗവണ്‍മെന്റിന്റെ 446.83 കോടിരൂപയുടെ വായ്പയുടെ തിരിച്ചടവിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് മൂന്നുവര്‍ഷത്തെ മൊറട്ടോറിയം അനുവദിച്ചു.
-എല്ലാ ബര്‍ത്തുകളും പി.പി.പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 100% ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഏറ്റവും പ്രമുഖ തുറമുഖമായി ജവഹര്‍ലാല്‍ നെഹ്രു തുറമുഖം മാറി.
-സമുദ്രയാത്രയാനങ്ങളിലെ ഇന്ധനത്തിന് എണ്ണ വിതരണ കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ റോ-പാക്‌സ്/യാത്രാ ഫെറികള്‍ എന്നിവയ്ക്ക് ചുമത്തിവരുന്ന ലെവിയില്‍ അടുത്ത ആറുമാസത്തേയ്ക്ക് ഇളവു നല്‍കാന്‍ മന്ത്രാലയം പ്രധാനപ്പെട്ട എല്ലാ തുറമുഖങ്ങളോടും നിര്‍ദ്ദേശിച്ചു.
-ചാബാഹാര്‍ പോര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ഇന്ത്യാ പോര്‍ട്ട് ഗ്ലോബലുമായി ചേര്‍ന്ന് ചാബാഹാര്‍ ദിവസം ആചരിച്ചു.
- തുറമുഖത്തിന്റെ വികസനത്തിനെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രി ഓഗസ്റ്റ് 20ന് ഇറാനിലെ ചാബഹാറിലുള്ള ഷാഹിദ് ബെഹ്‌സ്തി തുറമുഖം സന്ദര്‍ശിച്ചു.
- മംഗലാപുരം തുറമുഖത്ത് 1277 കോടി രൂപ ചെലവുവരുന്ന 6 പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
-തമിഴ്‌നാടിലെ തൂത്തുക്കുടിയില്‍ 231.21 കോടിരൂപയുടെ പദ്ധതികള്‍ കേന്ദ്ര മന്ത്രി അനാച്ഛാദനം ചെയ്തു.
- തീരപ്രദേശങ്ങളും തീരദേശ റോഡുളും തുറമുഖപരിസരങ്ങളും ഉള്‍പ്പെടെ ശുചിതമാക്കുന്ന സംഘടിതപ്രവര്‍ത്തനമായ സ്വച്ച് സാഗര്‍, സുരക്ഷിത് സാഗര്‍ സംഘടിത പ്രവര്‍ത്തനത്തില്‍ എല്ലാ പ്രധാനപ്പെട്ട തുറമുഖങ്ങളും സജീവമായി പങ്കെടുത്തു.
-ഗുജറാത്തിലെ കണ്ട്‌ലയില്‍ 280 കോടി രൂപ ചെലവുവരുന്ന പദ്ധതികള്‍ക്ക് രാഷ്ട്രപതി തറക്കല്ലിട്ടു.
-പ്രദീപ് തുറമുഖ ആശുപത്രിയില്‍ എമര്‍ജന്‍സി വകുപ്പ് ഉദ്ഘാടനം ചെയ്തു.
-നവഗബര്‍ 11ന് വിശാഖപട്ടണം സന്ദര്‍ശിച്ച പ്രധാനമന്ത്രി 10,742 കോടി രൂപ ചെലവുവരുന്ന വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയൂം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
-പി.എം. ഗതി ശക്തി ബഹുമാതൃക മാരിടൈംഉച്ചകോടി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ചു.
-നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ പോര്‍ട്ടിന്റെ കൈകാര്യം ചെയ്യല്‍ 8.78% വര്‍ദ്ധിച്ചു. കണ്ടൈന്നര്‍ കൈകാര്യം ചെയ്യലിലും വലിയ വര്‍ദ്ധന രേഖപ്പെടുത്തി.
-ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
-ഇന്ത്യന്‍ ഇന്റര്‍ ക്രൂയിസ് കോണ്‍ഫറന്‍സ് 2022 മേയ് 14,15ല്‍ മുംബൈയില്‍ സംഘടിപ്പിച്ചു.
-കാര്‍ഗോ നീക്കവുമായി ബന്ധപ്പെട്ടും അടിസ്ഥാനസൗകര്യ വര്‍ദ്ധനവുമായി ബന്ധപ്പെട്ടും വിവിധ ധാരണപത്രങ്ങളില്‍ തുറമുഖങ്ങള്‍ ഏര്‍പ്പെട്ടു.
- ദേശീയ ജലപാതകള്‍ വഴിയുള്ള ചരക്കുനീക്കം 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ 108.79 മില്യണ്‍ ടണ്‍ കൈവരിച്ചു.
-ഇന്‍ലന്റ് വെസല്‍ ആക്ട്-2021ന് വേണ്ട ചട്ടങ്ങള്‍ തയാറാക്കി വിജ്ഞാപനം ചെയ്തു.
- പ്രഥമ ഐ.എം. ഒ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തിനെറ് ഭാഗമായി വനിതാ മര്‍ച്ചന്റ് ഓഫീസര്‍ മാത്രം ഉള്‍പ്പെടുന്ന എം.ടി സ്വര്‍ണ്ണ ഗോദാവരിയിലൂടെ എസ്.സി.ഐ മറ്റൊരു നേട്ടം കൈവരിച്ചു.
-ഒന്നാം ഇന്‍ക്രെഡിബിള്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രൂയിസ് കോണ്‍ഫറന്‍സ് 2022 മുംബൈയില്‍ സംഘടിപ്പിച്ചു.
-അഭിമാനകരമായ വിമാനവാഹിനി വിക്രാന്ത് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറികൊണ്ട് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് ചരിത്രം സൃഷ്ടിച്ചു.
-ഇന്തന്‍ നേവി രൂപകല്‍പ്പന ചെയ്ത കപ്പല്‍ നിര്‍മ്മിച്ചത് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ആണ്. മൊത്തം ചെലവ് 20,000 കോടിരൂപ.

 

-ND-


(Release ID: 1888197) Visitor Counter : 210