ശാസ്ത്ര സാങ്കേതിക മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം-2022
സി.എസ്.ഐ.ആര്‍ (കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് -ശാസ്ത്ര സാങ്കേതിക മന്ത്രാലയം)
Posted On:
28 DEC 2022 11:50AM by PIB Thiruvananthpuram
സി.എസ്.ഐ.ആറിന്റെ അദ്ധ്യക്ഷന്‍ കൂടിയായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഒക്‌ടോബര്‍ 22ന് ചേര്‍ന്ന സി.എസ്.ഐ.ആര്‍ സൊസൈറ്റിയുടെ യോഗത്തില്‍ ദേശീയ അഭിലാഷവും വിഷന്‍ അറ്റ് 2047 ഉമായി ബന്ധപ്പെട്ടിരിക്കുന്ന സി.എസ്.ഐ.ആര്‍ വിഷന്‍ 2030ന്റെ രൂപരേഖ അവതരിപ്പിക്കപ്പെട്ടു.
-സി.എസ്.ഐ.ആറിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി സി.എസ്.ഐ.ആര്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2042ന് വേണ്ടിയുള്ള വിഷന്‍ തയാറാക്കാന്‍ നിര്‍ദ്ദേശിച്ചു.
-ആത്മ നിര്‍ഭര്‍ ഭാരതിന്റെ മുന്‍കൈകളില്‍ ഒന്നായ ഹൈദ്രാബാദിലെ സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയും ഗുജറാത്തിലെ ഗുജറാത്ത് ആല്‍ക്കലീസ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡും സഹകരിച്ച് വികസിപ്പിച്ച ഹൈഡ്രാസിന്‍ ഹൈഡ്രേറ്റ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്ലാന്റ് ഒക്‌ടോബര്‍ 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
-സെപ്തംബര്‍ 10, 11 തീയതികളില്‍ അഹമ്മദാബാദില്‍ നടന്ന കേന്ദ്ര-സംസ്ഥാന സയന്‍സ് കോണ്‍ക്‌ളേവില്‍ വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് നടപ്പാക്കിയ വിജയകരമായ പദ്ധതികളുടെയും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെയും അവലോകനം ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തി.
-ഇതില്‍ ഹൈഡ്രജന്‍ മിഷന്‍, ഇ-മൊബിലിറ്റി, പ്രമേഹ സൗഹൃദവും ബാക്ടീരിയല്‍ ബ്‌ളൈറ്റ് പ്രതിരോധശേഷിയുമുള്ള സാംബ മഹ്‌സൂരി നെല്‍കൃഷി എന്നിവയുടെ വികസനം ഉള്‍പ്പെടെയുള്ള സി.എസ്.ഐ.ആറിന്റെ വിജയഗാഥകളും പരാമര്‍ശിക്കപ്പെട്ടു.
-സാര്‍സ്-കോവി-2 പടരുന്നതിനെ നിയന്ത്രിക്കുന്നതിനുള്ള അണുനശീകരണ സാങ്കേതികവിദ്യ സംബന്ധിച്ച സി.എസ്.ഐ.ആറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ: ജിതേന്ദ്ര സിംഗ് പ്രകാശനം ചെയ്തു. സാര്‍സ്-കോവ്-2ന്റെ വായുവിലൂടെയുള്ള പകര്‍ച്ച തടയുന്നതിന് ഈ യു.വി-സി സാങ്കേതികവിദ്യ വളരെ കാര്യക്ഷമമാണെന്നും കോവിഡാനന്തരകാലത്തും ഇത് പ്രസക്തമാണെന്നും മന്ത്രി അറിയിച്ചു.
-വൈജ്ഞാനിക സഹകരണം, പാണ്ഡിത്യമുള്ളവരുടെ വിനിമയം, ഫലപ്രദമായ പങ്കാളിത്തം വികസിപ്പിക്കല്‍ തുടങ്ങി ഉയര്‍ന്നുവരുന്ന പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളിലെ സഹകരണത്തിനായി ജമ്മുവിലെ സി.എസ്.ഐ.ആര്‍-ഐ.ഐ.ഐ.എമ്മും ജമ്മു എയിംസും തമ്മില്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു.
- സി.എസ്.ഐ.ആറിന്റെ രണ്ടു ലബോറട്ടറികളായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ആന്റ് ഡെവലപ്പ്‌മെന്റും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സസും സംയോജിപ്പിച്ചുകൊണ്ട് രൂപീകരിച്ച സി.എസ്.ഐ.ആര്‍-എന്‍.ഐ.എസ്‌സി. പി.ആറിന്റെ പ്രഥമ സ്ഥാപക ദിനം മന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.
- ജനുവരി 3ന് സംഘടിപ്പിച്ച സി.എസ്.ഐ.ആര്‍ ജിജ്ഞാസ വിജ്ഞാന്‍ മഹോത്സവ് 2022 വിവിധ വിഷയങ്ങളുമായി രാജ്യത്തെ 20,000ലധികം വിദ്യാര്‍ത്ഥികളില്‍ എത്തപ്പെട്ടു. രാജ്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സി.എസ്.ഐ.ആര്‍ ജിജ്ഞാസ വിജ്ഞാന്‍ മഹോത്സവ്-2022ലെ ശാസ്ത്രീയ സൃഷ്ടി മത്സരങ്ങളുടെ വിജയികളേയും പ്രഖ്യാപിച്ചു.
-സി.എസ്.ഐ.ആര്‍ ലാബ് ദേശീയ തലത്തിലുള്ള മത്സരം സംഘടിപ്പിക്കുകയും ഐ.ഐ.ടി ബോംബേ, മൈഗവ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, അടല്‍ ഇന്നോവേഷന്‍ മിഷന്‍, എം.എച്ച്.ആര്‍.ഡി തുടങ്ങിയവരുമായി മികച്ച പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്തു.
- സംരംഭകത്വ മനോഭാവംവളര്‍ത്തിയെടുക്കുന്നതിനും ജമ്മു കാശ്മീരിലെ യുവജനങ്ങളിലും സ്റ്റാര്‍ട്ട് അപ്പ് സംസ്‌ക്കാരംപരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള സി.എസ്.ഐ.ആര്‍-ഐ.ഐ.ഐ.എം ജമ്മുവിന്റെ ബയോ നെസ്റ്റ്-ബയോഇന്‍ക്യുബേറ്റര്‍ ഏപ്രില്‍ 23ന് ഉദ്ഘാടനം ചെയ്തു.
-ഇതില്‍ 64 സ്റ്റാര്‍ട്ട് അപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ 14 എണ്ണം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും നാലെണ്ണം ഇതിനകം വിപണിയില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
-രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലുള്ള ഇനി വരുന്ന 25 വര്‍ഷത്തെ മഹത്തരമായ പ്രയാണത്തിന്റെ ഉത്തരവാദിത്തം സ്റ്റാര്‍ട്ടപ്പ് അപ്പുകള്‍ ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെ ''ഐകോണിക് 75 ഇന്‍ഡസ്ട്രി കണക്'' സംഘടിപ്പിച്ചു.
-''ഇന്ത്യയുടെ ഫുഡ്‌ടെക്, അഗ്രിടെക് ആന്റ് അഗ്രോണോമിക് ലാന്‍ഡ്‌സ്‌കേപ്പിന്റെ പരിവര്‍ത്തനം'' എന്ന ആശയത്തില്‍ ഊന്നികൊണ്ടുള്ള ''ടെക്ഭാരത്''ന്റെ മൂന്നാമത്തെ പതിപ്പ് മേയ് 20ന് മൈസൂരുവില്‍ നടന്നു.
- സി.എസ്.ഐ.ആര്‍-സി.എല്‍.ആര്‍.ഐ പ്‌ളാറ്റിനം ജൂബിലി ആഘോഷിച്ചു.
-സി.എസ്.ഐ.ആര്‍-സി.ഇ.സി.ആര്‍.ഐയുടെ 75-ാമത് സ്ഥാപകദിനാഘോഷവും സംഘടിപ്പിച്ചു.
-സി.എസ്.ഐ.ആര്‍-എന്‍.എ.എല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച രണ്ടു ഇരിപ്പിടമുള്ള പരിശീലന വിമാനമായ ഹാന്‍സാ-എന്‍.ജിയുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.
-പൂനൈയിലെ സി.എസ്.ഐ.ആര്‍-എന്‍.സി.എല്ലിന്റെ കാമ്പസില്‍ സ്ഥിതിചെയ്യുന്ന സി.എസ്.ഐ.ആര്‍-യു.ആര്‍.ഡി.ഐ.പിയുടെ പുതിയ സ്ഥാപന കെട്ടിടം ഓഗസ്റ്റ് 20ന് മന്ത്രി ഡോ: ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.
-ജമ്മുവിലെ സി.എസ്.ഐആര്‍.-ഐ.ഐ.ഐ.എമ്മില്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രദര്‍ശനം സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ആദ്യ പ്രദര്‍ശനമാണിത്.
-ആദ്യത്തെ സി.എസ്.ഐ.ആര്‍ നേതൃത്വ യോഗം ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ: ജിതേന്ദ്ര സിംഗ് സെപ്റ്റംബര്‍ 26ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 37 സി.എസ്.ഐ.ആര്‍ ലാബുകളുടെയും ഡയറക്ടര്‍മാരും വകുപ്പുതലവന്മാരും യോഗത്തില്‍ സംബന്ധിച്ചു.
-പാരമ്പര്യ അറിവുകളുടെ ഡിജിറ്റല്‍ ലൈബ്രറിക്ക് വേണ്ട സഹകരണത്തിനായി ഫ്രാന്‍സിലെ ദി ഇന്‍സ്റ്റിറ്റിയൂട് നാഷണലെ ദെ ല പ്രൊപ്രൈറ്റി ഇന്‍ഡസ്ട്രിയലെയും സി.എസ്.ഐ.ആറും തമ്മില്‍ സെപ്റ്റംബര്‍ 16ന് ഒരുകരാറില്‍ ഏര്‍പ്പെട്ടു.
-കോള്‍ ആന്റ് ഓര്‍ഗാനിക് പെട്രോളജി (ഐ.സി.സി.പി) എന്നതിലെ സിംപോസിയവും 73-ാമത് വാര്‍ഷിക യോഗവും സെപ്റ്റംബര്‍ 18 മുതല്‍ 25 വരെ സി.എസ്.ഐ.ആര്‍-സി.ഐ.എം.എഫ്.ആര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ചു.
-അതിവേഗത്തിലുള്ള സാമ്പത്തിക വികസനവും ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകളെ സൃഷ്ടിക്കുകയും ലക്ഷ്യമാക്കികൊണ്ട് ഗുജറാത്തിലെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എന്റപ്രെണര്‍ഷിപ്പ് ആന്റ് ടെക്‌നോളജിയുമായി ഏപ്രില്‍ 25ന് സി.എസ്.ഐ.ആര്‍ ധാരണാപത്രം ഒപ്പിട്ടു.
- കാര്യക്ഷമമായ നിയന്ത്രണത്തിന് മലിനജലത്തിലെ സാര്‍സ്-കോ വി 2 വൈറസുകളുടെ പാരിസ്ഥിതിക നിരീക്ഷത്തിന് സി.എസ്.ഐ.ആര്‍ 2022ലെ ഗോള്‍ഡന്‍ പീകോക്ക് ഇക്കോ-ഇന്നോവേഷന്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി.
-പേറ്ററ്റ് ഫയലിംഗ്, ഗ്രാന്റ് ആന്റ് വ്യാപാരവല്‍ക്കരണം എന്നിവയിലെ മികച്ച ഗവേഷണ വികസന സ്ഥാപനം/സംഘടന എന്ന വിഭാഗത്തില്‍ 2021ലും 2022ലും ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്‌ക്കാരത്തിന് സി.എസ്.ഐ.ആര്‍ അര്‍ഹരായി.
-മികച്ച നൂതനാശയ പങ്കാളി എന്നതിനുള്ള ടാറ്റ ഇന്നോവിസ്റ്റ 2022 പുരസ്‌ക്കാരം ടാറ്റാസ്റ്റിലിന്റെ പങ്കാളി കൂടിയായ ജംഷേഡ്പൂരിലെ സി.എസ്.ഐ.ആര്‍-എന്‍.എം.എല്ലിന് '' ഇന്റലിജന്റ് ബില്ലറ്റ് കാസ്റ്റര്‍: മികച്ച ഗുണനിലവാരവും ഉല്‍പ്പാദനവും എന്ന പ്രവര്‍ത്തനത്തിന് ലഭിച്ചു.
-സംഘടിത പ്രവര്‍ത്തനത്തിലൂടെ സമുദ്രത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ട് സംഘടിപ്പിച്ച 75 ദിവസം നീണ്ടുനിന്ന ''സ്വച്ച് സാഗര്‍, സുരക്ഷിത് സാഗര്‍''സംഘടിതപ്രവര്‍ത്തനത്തില്‍ സി.എസ്.ഐ.ആറും അതിന്റെ ലബോറട്ടറികളും ഭാഗഭാക്കായി.
-ലോകത്തിലെ രണ്ടാമത്തെ ഉരുക്ക് ഉല്‍പ്പാദകരായ ഇന്ത്യയ്ക്ക് ഉരുക്ക് നിര്‍മ്മാണത്തിനിടയില്‍ ഉണ്ടാകുന്ന ലോഹമാലിന്യത്തെ റോഡ് നിര്‍മ്മാണത്തിന് കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി സി.എസ്.ഐ.ആര്‍-സി.ആര്‍.ആര്‍.ഐ പുതിയ സാങ്കേതികവിദ്യ തയാറാക്കി.
- ഇത് ഉപയോഗിച്ച് രാജ്യത്തെ ആദ്യത്തെ സ്റ്റീല്‍ സ്‌ലാഗ് റോഡ് സൂറത്തിലെ ഹാസിറയില്‍ നിര്‍മ്മിച്ചു.
-ഇതിന്റെ പ്രത്യേകത കൊണ്ട് ഇത് ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡിസിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡിസിലും സ്ഥാനം പിടിച്ചു.
-സി.എസ്.ഐ.ആര്‍-എന്‍.എ.എല്‍ മിഡിയം ക്‌ളാസ് ബിവിലോസ് (കാഴ്ചയ്ക്ക് അപ്പുറം) ബഹുകോപ്റ്റര്‍ യു.വി വികസിപ്പിച്ചു. 50 മണിക്കൂര്‍ പറക്കല്‍ എന്ന മാനദണ്ഡം പൂര്‍ത്തിയാക്കി അംഗീകാരത്തിനായി വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
-എം.ആര്‍.എന്‍.എ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കായി ഒരു പ്രവര്‍ത്തന വേദി സി.എസ്.ഐ.ആര്‍-സി.സി.എം.ബി രൂപീകരിച്ചു. കോവിഡ്-19 വാക്‌സിന് വേണ്ടിയുള്ള ഒരു പ്രതിനിധിയെ കണ്ടെത്തികൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്.
-രാജ്യത്തെ വിവിധഭാഗങ്ങളിലുള്ളവരെയും തൊഴില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും വ്യത്യസ്ത തൊഴില്‍ മേഖലകളിലുള്ളവരേയും ഉള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളുടെ ഒരു പഠനം സി.എസ്.ഐ.ആറിന്റെ രാജ്യത്തുടനീളമുള്ള ലാബുകളുടെ സഹായത്തോടെ നടത്തി. കോവിഡിന്റെ ബാദ്ധ്യതകളെക്കുറിച്ചും അതിന്റെ ആന്റിബോഡിയെക്കുറിച്ചുമായിരുന്നു പഠനം.
-ഇലക്ട്രിക്കല്‍ ഉപകരങ്ങളിലെ അണുബാധ ഇല്ലാതാക്കാന്‍ പുതിയ ഒരു സാങ്കേതികവിദ്യ സി.എസ്.ഐ.ആര്‍-സി.എം.ഇ.ആര്‍.ഐ വികസിപ്പിച്ചു.
---ND---
(Release ID: 1887721)
Visitor Counter : 178