ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം
Posted On:
12 DEC 2022 4:14PM by PIB Thiruvananthpuram
2022ല്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ പൊതുവിതരണ വകുപ്പ് (ഡി.പി.എഫ്.ഡി.) കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ.), ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് (ഒ.എന്‍.ഒ.ആര്‍.സി.), കൂടാതെ വിവിധ പദ്ധതികള്‍ക്ക് കീഴിലുള്ള ഫോര്‍ട്ടിഫൈഡ് റൈസ് ഡിസ്ട്രിബ്യൂഷന്‍, നിശ്ചിത വിഭാഗത്തിനായുള്ള പൊതുവിതരണം തുടങ്ങിയവ എല്ലാ ഗുണഭോക്താക്കളിലും എത്തുന്നു എന്ന് ഉറപ്പുവരുത്തിയ വര്‍ഷമാണു കടന്നുപോയത്.
കൂടാതെ, കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിലും വിവിധ രാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതിലും വകുപ്പ് വിജയിച്ചു.
വകുപ്പിന്റെ ചില പ്രധാന നേട്ടങ്ങള്‍ ഇവയാണ്:
കോവിഡ്- 19 മഹാവ്യാധി മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച കാരണം പാവപ്പെട്ടവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും കോവിഡ് -19 മഹാവ്യാധി ഭക്ഷ്യ സുരക്ഷയ്ക്ക് ഏല്‍പിച്ച ആഘാതം കുറയ്ക്കുന്നതിനും, 2020 മാര്‍ച്ചില്‍ ഗവണ്‍മെന്റ് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു ( പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് (പിഎം-ജികെവൈ) കീഴില്‍ ഒരാള്‍ക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന തോതില്‍ അരിയോ ഗോതമ്പോ ഏകദേശം 80 കോടി പേര്‍ക്കു വിതരണം ചെയ്യുമെന്നായിരുന്നു അറിയിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍.എഫ്.എസ്.എ.), { അന്ത്യോദയ അന്ന യോജന (എ.എ.വൈ.), മുന്‍ഗണന അര്‍ഹിക്കുന്ന കുടുംബങ്ങള്‍ (പി.എച്ച്.എച്ച്.) എന്നിവരെ ഉദ്ദേശിച്ചുള്ളതാണു പദ്ധതി. . ഇതുവരെ, ഈ പദ്ധതിക്ക് കീഴില്‍ വകുപ്പ് ഏകദേശം 1118 എല്‍.എം.ടി. ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. ഇതിന് 390997 കോടി രൂപയുടെ മൂല്യം വരും. നിലവില്‍ പി.എം.ജി.കെ.എ.വൈയുടെ ഏഴാം ഘട്ടം (ഒക്ടോബര്‍-ഡിസംബര്‍, 2022) എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തനക്ഷമമാണ്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
75-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ (2021 ഓഗസ്റ്റ് 15) ബഹുമാനപ്പെട്ട പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍, ഗവണ്‍മെന്റ് പദ്ധതികളിലുടനീളം ഫോര്‍ട്ടിഫൈഡ് അരി വിതരണം വഴി പോഷകാഹാരം ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തിന് അനുസൃതമായി, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള നിശ്ചിത വിഭാഗങ്ങള്‍ക്കായുള്ള പൊതുവിതരണ സമ്പ്രദായത്തില്‍ ഉടനീളവും അതോടൊപ്പം ഐ.സി.ഡി.എസ്., പിഎം പോഷണ്‍ എന്നിവയുള്‍പ്പെടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ മറ്റ് ക്ഷേമ പദ്ധതികളിലും ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഘട്ടം ഘട്ടമായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായിരുന്നു അനുമതി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഐസിഡിഎസും പിഎം പോഷനും ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തുടങ്ങിയിരുന്നു. ഐസിഡിഎസിനും പിഎം പോഷനും കീഴില്‍ ഏകദേശം 17.51 ലക്ഷം മെട്രിക് ടണ്‍ ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്തു.
112 വികസനം കാംക്ഷിക്കുന്നതും 250 വലിയ ബാധ്യത വരുന്നതുമായ (ആകെ 291 ജില്ലകള്‍) ഘട്ടം-1, ടിപിഡിഎസ്, ഒബ്ല്യൂഎസ് എന്നിവ ഉള്‍ക്കൊള്ളുന്ന ഘട്ടം-രണ്ട് നടപ്പാക്കല്‍ 2022 ഏപ്രിലില്‍ ആരംഭിച്ചു. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 291 ജില്ലകളില്‍, 250 ജില്ലകളില്‍ ടിപിഡിഎസിനും ഐസിഡിഎസിനും പിഎം പോഷനും കീഴില്‍ ഫോര്‍ട്ടിഫൈഡ് അരി ഉയര്‍ത്തി. 13.11.2022 വരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏകദേശം 16.79 എല്‍.എം.ടി. അരി നേടിയെടുത്തു.
ഘട്ടം-മൂന്ന് നടപ്പിലാക്കുന്നത് 2023-24 വര്‍ഷം ആരംഭിക്കും. രാജ്യത്തെ ശേഷിക്കുന്ന ജില്ലകളെ ഉള്‍പ്പെടുത്തി ഘട്ടം-രണ്ട് പ്ലസ് 2024 മാര്‍ച്ചോടെ യാഥാര്‍ഥ്യമാക്കും.
'പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള അരിയുടെ ഉറപ്പും വിതരണവും' എന്ന വിഷയത്തില്‍ കേന്ദ്രാവിഷ്‌കൃത പൈലറ്റ് പദ്ധതി
രാജ്യത്തെ വിളര്‍ച്ചയും സൂക്ഷ്മപോഷകങ്ങളുടെ കുറവും പരിഹരിക്കുന്നതിനായി, 2019-20 മുതല്‍ 3 വര്‍ഷത്തേക്ക് 'പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ അരിയും അതിന്റെ വിതരണവും ശക്തിപ്പെടുത്തുക' എന്ന കേന്ദ്രാവിഷ്‌കൃത പൈലറ്റ് പദ്ധതിക്ക് കേന്ദ്ര വണ്‍മെന്റ് അംഗീകാരം നല്‍കി. ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, അസം, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ പതിനഞ്ച് സംസ്ഥാന ഗവണ്‍മെന്റുകള്‍ സമ്മതം അറിയിക്കുകയും ജില്ലകള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് (ഒരു സംസ്ഥാനത്തിന് 1 ജില്ല എന്ന ക്രമത്തില്‍ ) പൈലറ്റ് പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞു. ഇതില്‍ ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, തെലങ്കാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ 11 സംസ്ഥാനങ്ങള്‍ പൈലറ്റ് പദ്ധതിക്കു കീഴില്‍ തിരഞ്ഞെടുത്ത ജില്ലകളില്‍ ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്തു. പൈലറ്റ് പദ്ധതി 31.03.2022-ന് അവസാനിച്ചു.
നിശ്ചിത വിഭാഗങ്ങള്‍ക്കായുള്ള പൊതുവിതരണ സമ്പ്രദായ(ടി.ഡി.പി.എസ്.)ത്തില്‍ പരിഷ്‌കാരങ്ങള്‍
എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 100% ഡിജിറ്റൈസ് ചെയ്ത റേഷന്‍ കാര്‍ഡുകള്‍/ഗുണഭോക്താക്കളുടെ വിവരങ്ങള്‍ എന്‍.എഫ്.എസ്.എയുടെ കീഴിലുള്ള സുതാര്യത പോര്‍ട്ടലുകളില്‍ ലഭ്യമാണ്.
ഏകദേശം 80 കോടി ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന ഏകദേശം 19.5 കോടി റേഷന്‍ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ഉണ്ട്.
റേഷന്‍ കാര്‍ഡുകളുടെ 99.5%-ല്‍ കൂടുതല്‍ ആധാര്‍ സീഡിംഗ് (കുറഞ്ഞത് ഒരു അംഗമെങ്കിലും).
രാജ്യത്തെ ഏകദേശം 99.8% (ആകെ 5.34 ലക്ഷത്തിന്റെ 5.33 ലക്ഷം) ന്യായവില (എഫ്.പി.എസ്.) കടകള്‍ ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങളുടെ സുതാര്യവും ഉറപ്പാക്കപ്പെട്ടതുമായ വിതരണം ചെയ്യുന്നതിനായി ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇപിഒഎസ്) ഉപകരണങ്ങള്‍ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ആണ്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എന്‍.എഫ്.എസ്.എയുടെ കീഴില്‍ ഏകദേശം 90% ബയോമെട്രിക്കല്‍ അഥവാ ആധാര്‍ ആധികാരികതയോടെ, അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ പ്രതിമാസ വിതരണം
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പുരോഗതി
2019 ഓഗസ്റ്റില്‍ വെറും 4 സംസ്ഥാനങ്ങളില്‍ സംസ്ഥാനാന്തര പോര്‍ട്ടബിലിറ്റി ആരംഭിച്ച്, ഇതുവരെ, 80 കോടി എന്‍.എഫ്.എസ്.എ. ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന എല്ലാ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒ.എന്‍.ഒ.ആര്‍.സി. പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്, അതായത് എന്‍.എഫ്.എസ്.എ. പൂര്‍ണമായും നടപ്പാക്കി. ഛത്തീസ്ഗഡ്, അസം സംസ്ഥാനങ്ങള്‍ യഥാക്രമം 2022 ഫെബ്രുവരിയിലും 2022 ജൂണിലും ഒ.എന്‍.ഒ.ആര്‍.സി. പ്ലാറ്റ്ഫേമില്‍ ചേര്‍ന്നിരുന്നു.
2019 ഓഗസ്റ്റില്‍ ഒ.എന്‍.ഒ.ആര്‍.സി. പദ്ധതി ആരംഭിച്ചതുമുതല്‍, 93 കോടിയിലധികം പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ രാജ്യത്ത് പ്രസ്തുത പദ്ധതിക്കു കീഴില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, 177 എല്‍.എം.ടിയില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ അന്തര്‍ സംസ്ഥാന ഇടപാടുകളും ഉള്‍പ്പെടുന്നു.
2022 വര്‍ഷത്തില്‍, എന്‍.എഫ്.എസ്.എ., പി.എം.ജി.കെ.വൈ. എന്നിവയുടെ അന്തര്‍-സംസ്ഥാന പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ ഉള്‍പ്പെടെ 80 എല്‍.എം.ടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തുകൊണ്ട് 2022-ലെ 11 മാസത്തിനുള്ളില്‍ ഏകദേശം 39 കോടി പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ നടത്തി. നിലവില്‍, എന്‍.എഫ്.എസ്.എ., പി.എം.ജി.കെ.വൈ. ഭക്ഷ്യധാന്യ വിതരണം ഉള്‍പ്പെടെ ഓരോ മാസവും 3.5 കോടിയിലധികം പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ രേഖപ്പെടുത്തപ്പെടുന്നു.
ഭക്ഷ്യധാന്യങ്ങളുടെ സംഭരണം (നെല്ല്/ഗോതമ്പ്):
നടന്നുകൊണ്ടിരിക്കുന്ന ഖാരിഫ് വിപണന കാലയളവില്‍ (കെ.എം.എസ്.) 2022-23ല്‍ 2022 ഡിസംബര്‍ നാലുവരെ 339.88 എല്‍എംടി നെല്ല് (അരി 227.82 എല്‍.എം.ടി.) സംഭരിച്ചു. 29,98,790 കര്‍ഷകര്‍ക്ക് തറവില വഴി 70015.19 കോടി രൂപ ലഭിച്ചു. റാബി വിപണന കാലയളവില്‍ 2022-23ല്‍ 187.92 എല്‍.എം.ടി. ഗോതമ്പ് സംഭരിച്ചു, ഇത് 17,83,192 കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. തറവില മൂല്യം 37,866.13 കോടി രൂപ.
നാടന്‍ ധാന്യങ്ങളുടെ സംഭരണം
കെ.എം.എസ്. 2022-23 കാലയളവില്‍, ഈ വകുപ്പ് നാടന്‍ ധാന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
പഞ്ചസാര മേഖല
ഏകദേശം 5 കോടി കരിമ്പ് കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും പഞ്ചസാര ഫാക്ടറികളില്‍ നേരിട്ട് ജോലി ചെയ്യുന്ന 5 ലക്ഷത്തോളം തൊഴിലാളികളുടെയും ഗ്രാമീണ ഉപജീവനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന കാര്‍ഷികാധിഷ്ഠിത വ്യവസായമാണ് ഇന്ത്യന്‍ പഞ്ചസാര വ്യവസായം. ഗതാഗതം, യന്ത്രങ്ങളുടെ വ്യാപാരം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലും തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദകരും ഉപഭോക്താവും ഇന്ത്യയാണ്. ഇന്ന്, ഇന്ത്യന്‍ പഞ്ചസാര വ്യവസായത്തിന്റെ വാര്‍ഷിക ഉല്‍പ്പാദനം ഏകദേശം 1,40,000 കോടി രൂപയാണ്. 2021-22ല്‍, ഇന്ത്യ 110 എല്‍.എം.ടിയിലേറെ പഞ്ചസാര കയറ്റുമതി ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദക രാജ്യവും രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യവുമായി. 2022 നവംബര്‍ 29വരെ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളുടെ ഫലമായി, ഏകദേശം 11,4981 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. 2021-22ല്‍ 118271 കോടി രൂപ നല്‍കി. അങ്ങനെ, 97 ശതമാനത്തിലധികം കുടിശ്ശിക തീര്‍ക്കുകയും ചെയ്തു.
പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്ന പദ്ധതി
ഡിസംബര്‍ മുതല്‍ നവംബര്‍ വരെയുള്ള 2021-22 എഥനാള്‍ വിതരണ വര്‍ഷത്തില്‍ 10% ബ്ലെന്‍ഡിംഗ് ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി പെട്രോളില്‍ കലര്‍ത്താന്‍ 400 കോടി ലിറ്റര്‍ എഥനോള്‍ വിതരണം ചെയ്തു. ഇത് പഞ്ചസാര മില്ലുകള്‍ക്കും ഡിസ്റ്റിലറികള്‍ക്കും 18000 കോടി രൂപയിലധികം വരുമാനം നേടിക്കൊടുത്തു. രാജ്യത്ത് എഥനോള്‍ ഉല്‍പാദനത്തിന്റെ നിലവിലുള്ള ശേഷി 31-10-2022 വരെ) 925 കോടി ലിറ്ററായി ഉയര്‍ന്നു.
---ND---
(Release ID: 1887206)