പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം

വാര്‍ഷിക അവലോകനം 2022


നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം

Posted On: 20 DEC 2022 5:17PM by PIB Thiruvananthpuram

നവ  പുനരുപയോഗ ഊര്‍ജ്ജം രാജ്യത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുത്തുന്നതില്‍ ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. അത് കൂടുതല്‍ ഫലപ്രദമായി പ്രതിഫലിച്ച ഒരു വര്‍ഷമാണു കടന്നുപോകുന്നത്. പുതുക്കാവുന്ന ഊര്‍ജ്ജ ശേഷിയില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാമതാണ് (വലിയ ഹൈഡ്രോ ഉള്‍പ്പെടെ), കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ശേഷിയില്‍ നാലാമതും സൗരോര്‍ജ്ജ ശേഷിയില്‍ നാലാമതുമാണ്. രാജ്യത്ത് സ്ഥാപിച്ചിട്ടുള്ള ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന് മൊത്തം 172.72 ജിഡബ്ല്യു ശേഷി. ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്നുള്ള ഉല്‍പ്പാദനം രാജ്യത്തെ മൊത്തം സ്ഥാപിത ഉല്‍പ്പാദന ശേഷിയുടെ 42.26% ആണ്. 14 സംസ്ഥാനങ്ങളിലായി 56 സൗരോര്‍ജ്ജ പാര്‍ക്കുകള്‍ അനുവദിച്ചു. 2022 ഒക്ടോബര്‍ 31ലെ കണക്കനുസരിച്ച്, 1.52 ലക്ഷത്തിലധികം സ്റ്റാന്‍ഡ്-എലോണ്‍ സൗരോര്‍ജ്ജ പമ്പുകളും 73.45 മെഗാവാട്ട് സഞ്ചിത ശേഷിയുള്ളസൗരോര്‍ജ്ജ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

 രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള ഏതൊരു ഗാര്‍ഹിക ഉപഭോക്താവിനും പുരപ്പുറ സൗരോര്‍ജ്ജത്തിന് അപേക്ഷിക്കാന്‍ ദേശീയ പോര്‍ട്ടല്‍ (solarrooftop.gov.in) വികസിപ്പിച്ചെടുത്തു. 3200 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും 17,000 എംവിഎ ശേഷിയുള്ള സബ്-സ്റ്റേഷനുകളും ലക്ഷ്യമാക്കിയുള്ള അന്തര്‍-സംസ്ഥാന ജിഇസി, 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ ആദ്യത്തെ ബാറ്ററി സംഭരണവും സൗരോര്‍ജ്ജത്തില്‍ അധിഷ്ഠിതമായ 'സൂര്യഗ്രാമവും' രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെയും പട്ടണത്തിന്റെയും സൗരവല്‍ക്കരണത്തിന്റെ ഭാഗമായി 2022 ഒക്‌ടോബര്‍ 9നാണ് പ്രധാനമന്ത്രി സൂര്യഗ്രാമം രാഷ്ട്രത്തിന് സമര്‍പ്പിച്ചത
സിഒപി 26-ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് അനുസൃതമായി, 2030 ഓടെ ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്ന് 500 ജിഗാവാട്ട് സ്ഥാപിത വൈദ്യുതി ശേഷി കൈവരിക്കാന്‍ പുതിയ, പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. ഇതുവരെ ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന് മൊത്തം 172.72 ജിഗാവാട്ട് ശേഷിയുണ്ട്. 2022 ഒക്ടോബര്‍ 31-ന് രാജ്യത്ത് പ്രവര്‍ത്തനക്ഷമമാക്കിയതില്‍ 119.09 ജിഡബ്ല്യു പുനരുപയോഗം, 46.85 ജിഡബ്ല്യു ലാര്‍ജ് ഹൈഡ്രോ, 6.78 ജിഡബ്ല്യു ആണവോര്‍ജ്ജ ശേഷി എന്നിവ ഉള്‍പ്പെടുന്നു. 31.10.2022 ലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം സ്ഥാപിത ഉല്‍പാദന ശേഷിയുടെ 42.26%, അതായത് 408.71 ജിഗാവാട്ട് ആണിത്..
 

- ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പിവി മൊഡ്യൂളുകളുടെ ദേശീയ പരിപാടിക്ക് 19,500 കോടി രൂപ അനുവദിച്ച് നടപ്പാക്കി.

- സൗരോര്‍ജ്ജ സെല്ലുകളിലും മൊഡ്യൂളുകളിലും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) ചുമത്തുന്നത് മന്ത്രാലയം എടുത്തുകളഞ്ഞു.

- ദേശീയ ജൈവോര്‍ജ്ജ പരിപാടി ആരംഭിച്ചു: മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പരിപാടി, (നഗര, വ്യാവസായിക, കാര്‍ഷിക മാലിന്യങ്ങള്‍/ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജത്തെക്കുറിച്ചുള്ള പ്രോഗ്രാം), ബയോമാസ് പ്രോഗ്രാം (ബ്രിക്വറ്റുകളുടെയും പെല്ലറ്റുകളുടെയും നിര്‍മ്മാണത്തെയും വ്യവസായങ്ങളിലെ ബയോമാസ് (നോണ്‍-ബാഗാസ്) അധിഷ്ഠിത കോജനറേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി, വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകളുടെ പ്രോത്സാഹനം, മനുഷ്യശേഷി വികസന പദ്ധതിക്കു കീഴിലുള്ള വായുമിത്ര, ജലമിത്ര നൈപുണ്യ വികന പരിപാടി എന്നിവ ഇതിന്റെ ഭാഗമാണ്.

- സൗരോര്‍ജ്ജ പദ്ധതി: വലിയ തോതിലുള്ള ഗ്രിഡുമായി ബന്ധിപ്പിച്ച സൗരോര്‍ജ്ജ പദ്ധതികള്‍ സുഗമമാക്കുന്നതിന്, 2024 മാര്‍ച്ചോടെ 40 ജിഗാവാട്ട് ശേഷി എന്ന ലക്ഷ്യത്തോടെ 'സൗരോര്‍ജ്ജ പാര്‍ക്കുകളുടെയും അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതികളുടെയും വികസനം' എന്ന പദ്ധതി നടപ്പാക്കുന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ഭൂമി, റോഡ്, വെള്ളംം മുതലായ എല്ലാ നിയമപരമായ അനുമതികളോടും കൂടിയാണ് 31-10-2022 ലെ കണക്കനുസരിച്ച്, 14 സംസ്ഥാനങ്ങളിലായി 39.28 ജിഗാവാട്ട് സഞ്ചിത ശേഷിയുള്ള 56 സോളാര്‍ പാര്‍ക്കുകള്‍ അനുവദിച്ചത്. 10 ജിഗാവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ ഇതിനകം 17 പാര്‍ക്കുകളില്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്, ബാക്കിയുള്ള പാര്‍ക്കുകള്‍ നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ വിവിധ സൗരോര്‍ജ് പാര്‍ക്കുകളില്‍ 832 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്.

- പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉത്ഥാന്‍ മഹാഅഭിയാന്‍ (പിഎം-കുസും): ഊര്‍ജവും ജലസുരക്ഷയും നല്‍കാനും കാര്‍ഷിക മേഖലയെ ഡീസല്‍ ഒഴിവാക്കാനും സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കാനും കര്‍ഷകര്‍ക്കായി പിഎം-കുസും പദ്ധതി ആരംഭിച്ചു. മൂന്ന് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്.
മെഗാവാട്ട് വരെ ശേഷിയുള്ള 10,000 മെഗാവാട്ട് വികേന്ദ്രീകൃത ഗ്രിഡ് കണക്റ്റഡ് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കല്‍, 20 ലക്ഷം സ്വതന്ത്ര സൗരോര്‍ജ്ജ കാര്ഷിക പമ്പുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള 15 ലക്ഷം ഗ്രിഡ് ബന്ധിപ്പിച്ച കാര്‍ഷിക പമ്പുകളുടെ സൗരോര്‍ജ്ജവല്‍കരണം. കേന്ദ്ര ധനസഹായത്തോടെ 30.8 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 34,000 കോടിയാണ് ചിലവ്.
 
- അടല്‍ ജ്യോതി യോജന (അജയ്) ഘട്ടം-II: പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടുകളില്‍ നിന്നുള്ള 25% വിഹിതത്തോടെ സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി  2020 ഏപ്രില്‍ 1 മുതല്‍ നിര്‍ത്തലാക്കി, അടുത്ത രണ്ട് വര്‍ഷത്തേക്ക് അതായത് 2020-21, 2021-22, എംപിഎല്‍എഡി ഫണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. നടപ്പുവര്‍ഷം ആകെ 14,176 സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. പരിപാടിയുടെ നടപ്പാക്കല്‍ അവസാനിച്ച സമയത്ത്, 1.37 ലക്ഷത്തിലധികം സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.

- ഡിആര്‍ഇ (വികേന്ദ്രീകൃത പുനരുപയോഗ ഊര്‍ജം) ഉപജീവന അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം 14.02.2022-ന് ഒരു ചട്ടക്കൂട് പുറപ്പെടുവിച്ചു.

 - ഹരിതോര്‍ജ്ജ ഇടനാഴി: പുനരുല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി ഒഴിപ്പിക്കല്‍ സുഗമമാക്കുന്നതിനും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഗ്രിഡ് പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനുമായി, ഹരിതോര്‍ജ്ജ ഇടനാഴി (ജിഇസി) പദ്ധതികള്‍ ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘടകമായാണ്, 3200 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലെനുകളും 17,000 എംവിഎ ശേഷിയുള്ള സബ്-സ്റ്റേഷനുകളും ലക്ഷ്യമിട്ടുള്ള അന്തര്‍-സംസ്ഥാന ജിഎസി, 2020 മാര്‍ച്ചില്‍ പൂര്‍ത്തിയായത്. രണ്ടാമത്തെ ഘടകം - ഇന്‍ട്രാ-സ്റ്റേറ്റ് ജിഇസി 9700 സര്‍ക്യൂച്ച് കിലോമീറ്റര്‍ പ്രസരണ ലൈനുകളും 22,600 എംവിഎ ശേഷിയുള്ള സബ് സ്റ്റേഷനുകളും 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

- അന്തര്‍ സംസ്ഥാന ജിഇസി ഘട്ടം-II പദ്ധതിക്ക് 2022 ജനുവരിയില്‍ സിസിഇഎ അംഗീകാരം നല്‍കി. മൊത്തം ലക്ഷ്യം 10750 സര്‍ക്യൂട്ട് കിലോമീറ്റര്‍ അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകളും 27500 എംവിഎ സബ് സ്റ്റേഷനുകളുമാണ്. പദ്ധതി നിലവില്‍ 7 സംസ്ഥാനങ്ങളില്‍, അതായത് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടപ്പാക്കി. പദ്ധതിച്ചെലവ് 2000 കോടി രൂപയാണ്.

 

--ND--



(Release ID: 1886992) Visitor Counter : 182


Read this release in: English , Marathi , Hindi , Tamil