വ്യോമയാന മന്ത്രാലയം
ബുക്ക് ചെയ്ത ടിക്കറ്റുകൾ താഴ്ന്ന ക്‌ളാസ്സുകളിലേക്ക് മാറ്റുന്നത് മൂലം ബുദ്ധിമുട്ട് നേരിടുന്ന വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി DGCA വ്യവസ്ഥകൾ ഭേദഗതി ചെയ്യും
Posted On:
23 DEC 2022 2:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 23, 2022
വിമാന സർവ്വീസുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനും യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനും ഒപ്പം, ചിലപ്പോൾ വിമാന കമ്പനികൾ ടിക്കറ്റുകൾ തരംതാഴ്ത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ പ്രീമിയം ഇക്കോണമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ, ചെക്ക്-ഇൻ സമയത്ത്, ഉപയോഗയോഗ്യമല്ലാത്ത സീറ്റുകൾ, വിമാനങ്ങളുടെ മാറ്റം, സൗകര്യം പരിമിതമാണെങ്കിലും കൂടുതല്‍ ബുക്കിംഗ് നടത്തുക തുടങ്ങിയ വിവിധ കാരണങ്ങളാൽ താഴ്ന്ന ക്ലാസിലേക്ക് മാറ്റപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.
അത്തരം അസൗകര്യങ്ങൾ കണക്കിലെടുത്ത് വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് DGCA സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (CAR) സെക്ഷൻ-3, സീരീസ് എം പാർട്ട് IV ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ്. "ബോർഡിംഗ് നിരസിക്കുക, വിമാനങ്ങൾ റദ്ദാക്കുക, വിമാനങ്ങൾ താമസിക്കുക എന്നിവയുണ്ടായാൽ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങൾ" സംബന്ധിച്ച് ഭേദഗതിയിൽ നിർദ്ദേശമുണ്ടാകും.
ബുക്ക് ചെയ്‌ത ക്ലാസ്സിലുള്ള ടിക്കറ്റിൽ നിന്ന് തരംതാഴ്ത്തപ്പെട്ട യാത്രക്കാരന്, വിമാനക്കമ്പനിയിൽ നിന്ന് റീഫണ്ടായി നികുതി ഉൾപ്പെടെയുള്ള ടിക്കറ്റിന്റെ മുഴുവൻ തുകയും നൽകാനും ലഭ്യമായ അടുത്ത ക്ലാസിൽ സൗജന്യമായി കൊണ്ടുപോകാനും ഭേദഗതി നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശം അന്തിമതീരുമാമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പങ്കാളികളുമായി കൂടിയാലോചന നടത്തും
CAR-ൽ വ്യക്തമാക്കിയിട്ടുള്ള നിലവിലുള്ള വ്യവസ്ഥകൾ ഇനിപ്പറയുന്ന പ്രകാരം നഷ്ടപരിഹാരം അനുവദിക്കുന്നു:
I) യാത്രാവസാരം നിരസിച്ചാൽ:
1. സാഹചര്യം:
ഒരു വിമാനത്തിൽ സൗകര്യം പരിമിതമാണെങ്കിലും കൂടുതല്‍ ബുക്കിംഗ് വിമാനക്കമ്പനി നടത്തിയിട്ടുണ്ടെങ്കിൽ
നഷ്ടപരിഹാരം:
ആനുകൂല്യങ്ങൾ നൽകി യാത്രക്കാരോട് സന്നദ്ധത ആവശ്യപ്പെടുക
2. സാഹചര്യം:
സ്ഥിരീകരിച്ച ടിക്കറ്റുള്ള ഒരു യാത്രക്കാരന് വിമാക്കമ്പനി യാത്രാവസരം നിഷേധിക്കുകയാണെങ്കിൽ
നഷ്ടപരിഹാരം:
1 മണിക്കൂറിനുള്ളിൽ വിമാക്കമ്പനി ഇതര വിമാനം ക്രമീകരിക്കുകയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല
3. സാഹചര്യം:
സ്ഥിരീകരിച്ച ടിക്കറ്റുള്ള ഒരു യാത്രക്കാരന് വിമാക്കമ്പനി യാത്രാവസരം നിഷേധിക്കുകയാണെങ്കിൽ
നഷ്ടപരിഹാരം:
ഇതര വിമാനം 24 മണിക്കൂറിനുള്ളിൽ ആണെങ്കിൽ നഷ്ടപരിഹാരം: ഒരു ദിശയിലേക്കുള്ള നിരക്കിന്റെ 200% + ഇന്ധന നിരക്ക് (പരമാവധി 10,000/- രൂപ)
ഇതര വിമാനം 24 മണിക്കൂറിണ് ശേഷം ആണെങ്കിൽ നഷ്ടപരിഹാരം: ഒരു ദിശയിലേക്കുള്ള നിരക്കിന്റെ 400% + ഇന്ധന നിരക്ക് (പരമാവധി 20,000/- രൂപ)
യാത്രക്കാരൻ ഇതര വിമാനം തിരഞ്ഞെടുക്കുന്നില്ലെങ്കിൽ: മുഴുവൻ ടിക്കറ്റ് നിരക്ക്, കൂടാതെ ഒരു ദിശയിലേക്കുള്ള നിരക്കിന്റെ 400% + ഇന്ധന നിരക്ക് (പരമാവധി 20,000/- രൂപ)
II. വിമാനം റദ്ദാക്കൽ*
1. സാഹചര്യം:
വിമാനം റദ്ദാക്കപ്പെടുമെന്ന് വിമാനക്കമ്പനി പ്രതീക്ഷിക്കുന്നുവെങ്കിൽ
നഷ്ടപരിഹാരം:
കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ഇതര വിമാനം ക്രമീകരിക്കാനും അറിയിക്കാനും വിമാനക്കമ്പനി തയ്യാറാകണം
2. സാഹചര്യം:
ബുക്ക് ചെയ്‌ത വിമാനം 24 മണിക്കൂർ മുതൽ രണ്ടാഴ്‌ചയ്‌യ്ക്ക് മുമ്പ് വിമാനക്കമ്പനി റദ്ദാക്കുകയാണെങ്കിൽ
നഷ്ടപരിഹാരം:
യാത്ര പുറപ്പെടേണ്ട സമയത്തിന് ശേഷം 2 മണിക്കൂർ വരെയുള്ള സമയത്തിനിടയിൽ ഇതര വിമാനം ക്രമീകരിക്കുക അല്ലെങ്കിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകുക.
3. സാഹചര്യം:
ബുക്ക് ചെയ്‌ത വിമാനം 24 മണിക്കൂറിനുള്ളിൽ വിമാനക്കമ്പനി റദ്ദാക്കിയാൽ
നഷ്ടപരിഹാരം:
വിമാന ടിക്കറ്റ് തുകയും നഷ്ടപരിഹാരവും വിമാനക്കമ്പനി നല്കണം :
A. ബ്ലോക്ക് ടൈം < 1 മണിക്കൂർ: ഒരു ദിശയിലേക്കുള്ള നിരക്ക് + ഇന്ധന നിരക്ക് (പരമാവധി 5,000/- രൂപ)
B. 1 മണിക്കൂർ <ബ്ലോക്ക് ടൈം <2 മണിക്കൂർ: ഒരു ദിശയിലേക്കുള്ള നിരക്ക് + ഇന്ധന നിരക്ക് (പരമാവധി 7,500/- രൂപ)
C. ബ്ലോക്ക് ടൈം > 2 മണിക്കൂർ: ഒരു ദിശയിലേക്കുള്ള നിരക്ക് + ഇന്ധന നിരക്ക് (പരമാവധി 10,000/- രൂപ)
*മുന്‍കൂട്ടിക്കാണാൻ പറ്റാത്ത സാഹചര്യങ്ങളിൽ ബാധകമല്ല.
****************************************
(Release ID: 1886065)
Visitor Counter : 151