വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

6G സാങ്കേതികവിദ്യ

Posted On: 21 DEC 2022 2:47PM by PIB Thiruvananthpuram



6G സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വീക്ഷണം, ലക്ഷ്യങ്ങൾ, ദൗത്യരൂപേണയുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, പഠന സ്ഥാപനങ്ങൾ, നിലവാര നിർണ്ണയ സ്ഥാപനങ്ങൾ, ടെലികോം സേവന ദാതാക്കൾ, വ്യവസായം എന്നീ മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 2021 നവംബർ 1-ന് വാര്‍ത്താപ്രക്ഷേപണ വകുപ്പ് ഒരു നൂതന സാങ്കേതിക വിഭാഗം (TIG-6G) രൂപീകരിച്ചു. 6G സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെ രൂപരേഖയും പ്രവർത്തന പദ്ധതികളും TIG-6G വികസിപ്പിക്കും.

ബഹുവിഷയ നൂതന പരിഹാരങ്ങൾ, ബഹുമുഖ പുതു തലമുറ നെറ്റ്‌വർക്ക്, ഭാവി ആവശ്യങ്ങൾക്കുള്ള സ്പെക്‌ട്രം, ഉപകരണങ്ങൾ, അന്താരാഷ്ട്ര തലത്തിലെ നിലവാര നിർണ്ണയം, ഗവേഷണ-വികസനത്തിനായുള്ള നിക്ഷേപം എന്നിവയ്ക്കായി വ്യാവസായിക മേഖല, പഠന മേഖല, ഗവേഷണ വികസന മേഖല, ഗവൺമെന്റ് എന്നിവയുടെ പങ്കാളിത്തത്തോടെ ആറ് നിയുക്ത സംഘങ്ങൾ TIG-6G രൂപീകരിച്ചിട്ടുണ്ട്. 6G വികസനത്തിനുള്ള  അന്താരാഷ്ട്ര വാര്‍ത്താപ്രക്ഷേപണ സംഘടനയുടെ  (ITU) പ്രവർത്തനങ്ങൾക്ക് ഇന്ത്യയും കാര്യമായ സംഭാവന നൽകിവരുന്നു.

ഇന്ന് ലോക്‌ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിൻഹ് ചൗഹാൻ ഇക്കാര്യം അറിയിച്ചത്.


(Release ID: 1885655) Visitor Counter : 164


Read this release in: Urdu , Marathi , English , Telugu