ആണവോര്‍ജ്ജ വകുപ്പ്‌
azadi ka amrit mahotsav

കൂടംകുളം ആണവനിലയത്തിന് കൂടുതൽ നൂതനമായ ഇന്ധന ഓപ്ഷൻ റോസാറ്റം വാഗ്ദാനം ചെയ്യുന്നു

प्रविष्टि तिथि: 21 DEC 2022 1:19PM by PIB Thiruvananthpuram

റഷ്യൻ ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ആണവോർജ കോർപ്പറേഷനായ റോസാറ്റം, കൂടംകുളം ആണവനിലയത്തിന് കൂടുതൽ നൂതനമായ ഇന്ധന ഓപ്ഷൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

2022 മെയ്-ജൂൺ മാസങ്ങളിൽ റഷ്യൻ ഫെഡറേഷനിൽ നിന്ന് ടിവിഎസ്-2എം ഫ്യുവൽ അസംബ്ലികളുടെ ആദ്യഭാഗം ലഭിച്ചുവെന്നും യൂണിറ്റ്-1ൽ ലോഡുചെയ്‌തിട്ടുണ്ടെന്നും അവ തൃപ്തികരമായി പ്രവർത്തിക്കുന്നുവെന്നും ലോക്‌ സഭയിൽ ഇന്ന് ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

കെകെഎൻപിപി റിയാക്ടറുകളിൽ ടിവിഎസ്-2എം ഫ്യൂവൽ അസംബ്ലികൾ ഉപയോഗിക്കുന്നത് 18 മാസത്തെ പ്രവർത്തന സൈക്കിളുകൾ അനുവദിക്കുമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. യൂണിറ്റ് രണ്ടിൽ ഉപയോഗിക്കുന്ന യുടിവിഎസ് ഫ്യൂവൽ അസംബ്ലികൾ 12 മാസത്തെ പ്രവർത്തന സൈക്കിലാണ് നൽകുന്നത്.

 

വിദഗ്ധരുടെ വിശദമായ ആലോചനകൾക്ക് ശേഷം, മികച്ച പ്രവർത്തന പ്രകടനം കണക്കിലെടുത്ത് കൂടംകുളം യൂണിറ്റ്-1&2 ലെ യുടിവിഎസ് ഫ്യുവൽ അസംബ്ലികൾക്ക് പകരം ടിവിഎസ്-2എം ഇന്ധനം ഉപയോഗിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
 
*********************************

(रिलीज़ आईडी: 1885411) आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Telugu