ന്യൂനപക്ഷകാര്യ മന്ത്രാലയം
പ്രധാൻ മന്ത്രി കൗശൽ കോ കാം കാര്യക്രം (പിഎംകെകെകെ) ഇപ്പോൾ പ്രധാൻ മന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) പദ്ധതി
Posted On:
15 DEC 2022 2:20PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 15, 2022
പ്രധാനമന്ത്രി കൗശൽ കോ കാം കാര്യക്രം (പിഎംകെകെകെ) എന്ന പദ്ധതി പുനര്‍നാമകരണം ചെയ്ത് ഇപ്പോൾ പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) പദ്ധതിയായാണ് അറിയപ്പെടുന്നത്. ഇന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ആണ് ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ഈ കാര്യം അറിയിച്ചത്.
സമന്വയിപ്പിച്ച പദ്ധതി മന്ത്രാലയത്തിന്റെ പഴയ അഞ്ച് പദ്ധതികളായ, സീഖോ ഔർ കമാവോ, USTTAD, ഹമാരി ധരോഹർ, നയ് റോഷ്‌നി, നയ് മൻസിൽ എന്നിവ സംയോജിപ്പിക്കുന്നു. 15-ാം ധനകാര്യ കമ്മിഷന്റെ കാലയളവിലേക്കുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
നൈപുണ്യ വികസനം, വിദ്യാഭ്യാസം, വനിതാ നേതൃത്വം, സംരംഭകത്വം എന്നീ ഘടകങ്ങൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കരകൗശല തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനാണ് പിഎം വികാസ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ വരുമാനം വർധിപ്പിക്കുന്നതിനും ക്രെഡിറ്റ്-മാർക്കറ്റ് ബന്ധങ്ങൾ സുഗമമാക്കുന്നതിലൂടെ പിന്തുണ നൽകുന്നതിനുമുള്ള പദ്ധതിയുടെ ആത്യന്തിക ലക്ഷ്യത്തെ ഈ ഘടകങ്ങൾ സഹായിക്കുന്നു.
************************************************************
RRTN
(Release ID: 1883766)
Visitor Counter : 139