തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

നാഷണൽ കരിയർ സർവീസ് (NCS)  

Posted On: 15 DEC 2022 12:40PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 15, 2022  

നാഷണൽ കരിയർ സർവീസ് (NCS) എന്ന പദ്ധതി  ജോലി തിരയൽ, കരിയർ കൗൺസിലിംഗ്, വൊക്കേഷണൽ ഗൈഡൻസ്, നൈപുണ്യ വികസന കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ പോലുള്ള തൊഴിൽ സംബന്ധമായ വിവിധ സേവനങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം  
[www.ncs.gov.in] വഴി നൽകുന്നതിനായി ഗവൺമെന്റ്  നടപ്പിലാക്കി വരുന്നു .  NCS പോർട്ടൽ തൊഴിലന്വേഷകരെയും തൊഴിലുടമകളെയും ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നു.

സംസ്ഥാന തൊഴിൽ പോർട്ടലുകളുമായുള്ള എൻസിഎസ് പോർട്ടലിന്റെ സംയോജനം 20 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ  എന്നിവ   പൂർത്തിയാക്കി. കൂടാതെ 7 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ തൊഴിലന്വേഷകരുടെ രജിസ്ട്രേഷനായി എൻസിഎസ് പോർട്ടൽ നേരിട്ട് ഉപയോഗിക്കുന്നു.

സംസ്ഥാനങ്ങളുടെ കീഴിലുള്ള പോർട്ടൽ വികസനം  / നവീകരണം തുടങ്ങിയ വിവിധ കാരണങ്ങളാൽ ഒമ്പത് സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സംയോജനം അതത് സംസ്ഥാന ഗവൺമെന്റുകളുടെ തലത്തിൽ തീർപ്പായിട്ടില്ല.  

തൊഴിലന്വേഷകർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2022 ഡിസംബർ 11 വരെ  NCS പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊത്തം 2.76 കോടി തൊഴിലന്വേഷകരിൽ 1.15 കോടി  പേർ (42%) 15-29 വയസ്സിനിടയിലുള്ള ഗ്രാമീണ യുവാക്കളാണ്.

ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ  തൊഴിൽ സഹമന്ത്രി ശ്രീ രാമേശ്വർ തേലിയാണ് ഈ വിവരം അറിയിച്ചത്.

 

SKY(Release ID: 1883759) Visitor Counter : 77


Read this release in: English , Urdu , Tamil , Telugu