ജൽ ശക്തി മന്ത്രാലയം

പ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനുള്ള മികച്ച 10 ലോക പുനരുദ്ധാരണ ഫ്ലാഗ്‌ഷിപ്പുകളിൽ ഒന്നായി നമാമി ഗംഗേ സംരംഭത്തെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു

Posted On: 15 DEC 2022 12:30PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 15, 2022  

ഇന്ത്യയുടെ പുണ്യ നദിയായ ഗംഗയെ പുനരുജ്ജീവിപ്പിക്കാനുള്ള നമാമി ഗംഗേ പദ്ധതിയെ ഐക്യ രാഷ്ട്രസഭ (യുഎൻ), പ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനുള്ള മികച്ച 10 ലോക പുനരുദ്ധാരണ ഫ്ലാഗ്ഷിപ്പുകളിൽ ഒന്നായി അംഗീകരിച്ചു.

ലോക പുനരുദ്ധാരണ ദിനമായ 2022 ഡിസംബർ 14-ന് കാനഡയിലെ മോൺട്രിയലിൽ നടന്ന ജൈവവൈവിധ്യത്തെക്കുറിച്ചുള്ള കൺവെൻഷനിലേക്കുള്ള (സിബിഡി) 15-ാമത് (Conference of Parties -COP15) സമ്മേളനത്തിൽ നമാമി ഗംഗേ ഡയറക്ടർ ജനറൽ ശ്രീ ജി. അശോക് കുമാർ അവാർഡ് ഏറ്റുവാങ്ങി.

ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം സംരംഭങ്ങളിൽ നിന്നാണ് നമാമി ഗംഗേയെ തിരഞ്ഞെടുത്തത്. ഭൂമിയിലെ പ്രകൃതിദത്ത ഇടങ്ങളുടെ അപചയം തടയുന്നതിനും അവയെ  പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് അവാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമാമി ഗംഗേ ഉൾപ്പെടെയുള്ള അംഗീകൃത സംരംഭങ്ങൾക്ക് യുഎൻ പിന്തുണയോ ധനസഹായമോ സാങ്കേതിക വൈദഗ്ധ്യമോ ലഭിക്കാൻ അവസരമുണ്ട്.

യുഎൻ ജൈവവൈവിധ്യ സമ്മേളനത്തിനായി ലോകമെമ്പാടുമുള്ള നേതാക്കൾ കാനഡയിലെ മോൺ‌ട്രിയലിൽ ഒത്തുകൂടിയ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇവിടെ, അടുത്ത ദശകത്തിൽ പ്രകൃതിക്ക് വേണ്ടിയുള്ള പുതിയ ലക്ഷ്യങ്ങൾ ഗവൺമെന്റുകൾ അംഗീകരിച്ചു.

 
RRTN/SKY


(Release ID: 1883741) Visitor Counter : 112