പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

തൊഴിലാളി ജനസംഖ്യാ അനുപാതം (WPR) 2017-18-ലെ 46.8% ൽ നിന്ന് 2020-21 ൽ 52.6% ആയി വർദ്ധിച്ചു

Posted On: 15 DEC 2022 12:51PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഡിസംബർ 15, 2022  

തൊഴിലാളി ജനസംഖ്യാ അനുപാതം (WPR) 2017-18-ൽ 46.8% ആയിരുന്നത് 2020-21 ൽ 52.6% ആയി ഉയർന്നതായി രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻസ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇത് ഉത്പാദകമായ പ്രവർത്തനങ്ങളിൽ ആളുകളുടെ ഉയർന്ന ഇടപെടൽ പ്രതിഫലിപ്പിക്കുന്നു.

കഴിഞ്ഞ നാല് വർഷമായി ഡബ്ല്യുപിആർ തുടർച്ചയായി ഉയർന്ന പ്രവണത കാണിക്കുന്നു. അതേസമയം തൊഴിലില്ലായ്മ നിരക്ക് (യുആർ) 2017-18 മുതൽ തുടർച്ചയായി കുറയുന്ന പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു.

2017-18 മുതൽ സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) നടത്തുന്ന ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) ആണ് തൊഴിൽ, തൊഴിലില്ലായ്മ എന്നിവയുടെ ഔദ്യോഗിക ഡാറ്റ ഉറവിടം. ജൂലൈ മുതൽ അടുത്ത വർഷം ജൂൺ വരെയാണ് സർവേ കാലയളവ്. ലഭ്യമായ വാർഷിക PLFS റിപ്പോർട്ടുകൾ പ്രകാരം, 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ സാധാരണ നിലയിലുള്ള തൊഴിലാളി ജനസംഖ്യാ അനുപാതവും (WPR) തൊഴിലില്ലായ്മ നിരക്കും (UR) ഇനിപ്പറയുന്നവയാണ്:   


 

Year

WPR (%)

UR (%)

2017-18

46.8

6.0

2018-19

47.3

5.8

2019-20

50.9

4.8

2020-21

52.6

4.2

 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതും ഗവണ്മെന്റ്റിന്റ്റെ മുൻഗണനയാണെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.


(Release ID: 1883706)
Read this release in: Urdu , English , Tamil , Telugu