ഖനി മന്ത്രാലയം
azadi ka amrit mahotsav

അനധികൃത ഖനനം തടയാനുള്ള ശ്രമങ്ങൾ

Posted On: 14 DEC 2022 12:57PM by PIB Thiruvananthpuram
 
 
കേരളത്തിൽ നിന്ന് 23,038 അനധികൃത ഖനന കേസുകൾ; പിഴയിനത്തിൽ 19,136.17 ലക്ഷം രൂപ കണ്ടുകെട്ടി


ന്യൂ ഡൽഹി: ഡിസംബർ 14, 2022  

അനധികൃത ഖനനം തടയുന്നതിനുള്ള നിയമനിർമ്മാണത്തിനുള്ള അധികാരം സംസ്ഥാന ഗവൺമെൻറ്റുകളിൽ നിക്ഷിപ്തമാണ്. ഖനികൾ & ധാതുകൾ (വികസനവും നിയന്ത്രണവും) നിയമത്തിന്റെ (എംഎംഡിആർ ആക്ട്) 1957 ലെ സെക്ഷൻ 23 (സി) അനധികൃത ഖനനം തടയുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന 
  ഗവൺമെന്റുകളെ അധികാരപ്പെടുത്തുന്നു. കൂടാതെ അനധികൃത ഖനനം തടയുന്നതിനും, ധാതുക്കളുടെ ഗതാഗതവും സംഭരണവും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും, സംസ്ഥാന ഗവൺമെന്റുകൾക്ക് ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്ത് അത്തരം ചട്ടങ്ങൾ രൂപീകരിക്കാം.
 
നിയമത്തിലെ സെക്ഷൻ 23 (സി) പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച്, കേരളമുൾപ്പെടെ 22 സംസ്ഥാന 
 ഗവൺമെന്റുകൾ അനധികൃത ഖനനം തടയുന്നതിന് ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

ഖനി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന് സംസ്ഥാന 
 ഗവൺമെന്റുകൾ നൽകിയ വിവരമനുസരിച്ച്, 2019-20 മുതൽ 2021-22 വരെ കേരളത്തിൽ നിന്ന് 23,038 അനധികൃത ഖനന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിഴയിനത്തിൽ 19,136.17 ലക്ഷം രൂപ കണ്ടുകെട്ടി.
 

കൽക്കരി, ഖനി, പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
 

(Release ID: 1883357)
Read this release in: English , Urdu , Tamil , Telugu