പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നാഗ്പൂരിലെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

Posted On: 11 DEC 2022 2:48PM by PIB Thiruvananthpuram

നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന 520 കിലോമീറ്റർ ദൂരമുള്ള ഹിന്ദു ഹൃദ്യസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിൽ ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, നാഗ്പൂരിനും ഷിർദിക്കുമിടയിലുള്ള മഹാമാർഗ് ഈ ശ്രമത്തിന്റെ ഒരു ഉദാഹരണമാണ്. ഈ ആധുനിക റോഡ് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം മഹാമാർഗിലൂടെ യാത്രയും ചെയ്തു.   മഹാരാഷ്ട്രയുടെ  സാമ്പത്തിക പുരോഗതിക്ക് ഇത്  കൂടുതൽ  സംഭാവന ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

We are committed to delivering on top quality infrastructure and the Mahamarg between Nagpur and Shirdi is an example of this effort. Inaugurated this modern road project and also drove on the Mahamarg. I am sure it will contribute to further economic progress of Maharashtra. pic.twitter.com/Conx6yBkmR

— Narendra Modi (@narendramodi) December 11, 2022

देशात उच्च दर्जाच्या पायाभूत सुविधा देण्यासाठी आम्ही कटिबद्ध आहोत,आणि नागपूर-शिर्डी महामार्ग याच प्रयत्नांचा भाग आहे. या अत्याधुनिक रस्ते प्रकल्पाचे उदघाटन केले आणि महामार्गावरुन प्रवासही केला. हा महामार्ग देशाच्या आर्थिक प्रगतीत मोठे योगदान देईल, अशी मला खात्री आहे. pic.twitter.com/adfPLPj3Ns

— Narendra Modi (@narendramodi) December 11, 2022


മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി.എന്നിവർ ചേർന്ന്  പ്രധാനമന്ത്രിയെ ആദരിച്ചു. 

പശ്ചാത്തലം

നാഗ്പൂരിനെയും ഷിർദിയെയും ബന്ധിപ്പിക്കുന്ന   520 കിലോമീറ്റർ നീളത്തിലുള്ള ,  ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

സമൃദ്ധി മഹാമാർഗ് അഥവാ  നാഗ്പൂർ-മുംബൈ സൂപ്പർ കമ്മ്യൂണിക്കേഷൻ എക്‌സ്‌പ്രസ് വേ പദ്ധതി, രാജ്യത്തുടനീളമുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ്. 55,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 701 കിലോമീറ്റർ അതിവേഗ പാത - മഹാരാഷ്ട്രയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേകളിൽ ഒന്നാണ്. വിദർഭ, മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്ട്ര എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സമീപമുള്ള മറ്റ് 14 ജില്ലകളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും എക്സ്പ്രസ് വേ സഹായിക്കും.

പ്രധാനമന്ത്രിയുടെ ഗതി ശക്തിക്ക് കീഴിൽ അടിസ്ഥാന സൗകര്യ കണക്റ്റിവിറ്റി പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിപ്പിച്ച നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടി, സമൃദ്ധി മഹാമാർഗ് ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേ, ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ്, അജന്ത എല്ലോറ ഗുഹകൾ, ഷിർദി, വെറുൾ, ലോനാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. മഹാരാഷ്ട്രയുടെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുന്നതിൽ സമൃദ്ധി മഹാമാർഗ് ഗണ്യമായ  മാറ്റം വരുത്തും.

 

*****

ND


(Release ID: 1882504) Visitor Counter : 174