പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വന്ദേ ഭാരത് എക്സ്പ്രസ്   നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ   പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു 

Posted On: 11 DEC 2022 10:54AM by PIB Thiruvananthpuram

നാഗ്പൂരിനെയും ബിലാസ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് നാഗ്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

വന്ദേ ഭാരത് എക്‌സ്പ്രസ്  ട്രെയിനിന്റെ  കോച്ചുകൾ പ്രധാനമന്ത്രി പരിശോധിക്കുകയും ട്രെയിനിനുള്ളിലെ   സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ലോക്കോമോട്ടീവ് എഞ്ചിന്റെ കൺട്രോൾ സെന്റർ പരിശോധിച്ച  ശ്രീ. മോദി നാഗ്പൂർ, അജ്‌നി റെയിൽവേ സ്‌റ്റേഷനുകളുടെ വികസന പദ്ധതികളുടെ അവലോകനവും നടത്തി. നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രാ സമയം 7-8 മണിക്കൂറിൽ നിന്ന് 5 മണിക്കൂർ 30 മിനിറ്റായി കുറയും.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നാഗ്പൂരിനും ബിലാസ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കും. "

 

Flagged off the Vande Bharat Express between Nagpur and Bilaspur. Connectivity will be significantly enhanced by this train. pic.twitter.com/iqPZqXE4Mi

— Narendra Modi (@narendramodi) December 11, 2022

नागपूर-बिलासपूर वंदे भारत एक्स्प्रेसला हिरवा झेंडा दाखवला. या ट्रेनमुळे दळणवळणात लक्षणीय वाढ होईल. pic.twitter.com/KLWGbnQwPr

— Narendra Modi (@narendramodi) December 11, 2022

 

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി എന്നിവരാൽ അനുഗതനായിട്ടാണ്  പ്രധാനമന്ത്രിയെ നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 

പശ്ചാത്തലം
ഈ മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കാനും സുഖകരവും വേഗതയേറിയതുമായ യാത്രാമാർഗ്ഗം പ്രദാനം ചെയ്യാനും പുതിയ ട്രെയിൻ സഹായിക്കും. നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറും 30 മിനിറ്റും ആയിരിക്കും. രാജ്യത്ത് അവതരിപ്പിക്കുന്ന ആറാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്, നേരത്തെയുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു നൂതന പതിപ്പാണ്, ഇത് വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ എത്താൻ കഴിവുള്ളതുമാണ്. കേവലം 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാനുമുള്ള കൂടുതൽ പുരോഗതികളും മെച്ചപ്പെടുത്തിയ സവിശേഷതകളും വന്ദേ ഭാരത് 2.0 സജ്ജീകരിച്ചിരിക്കുന്നു. മെച്ചപ്പെടുത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് 430 ടണ്ണിന്റെ മുൻ പതിപ്പിനെ അപേക്ഷിച്ച് 392 ടൺ ഭാരമുണ്ടാകും. ആവശ്യാനുസരണം വൈഫൈ കണ്ടന്റ് സൗകര്യവും ഇതിലുണ്ടാകും. എല്ലാ കോച്ചുകളിലും യാത്രക്കാരുടെ വിവരങ്ങളുംവിനോദവും  പകരാൻ   മുൻ പതിപ്പിലെ 24 ഇഞ്ച് സ്‌ക്രീനുകളെ അപേക്ഷിച്ച്,   32 ഇഞ്ച് സ്‌ക്രീനുകളാണ് . എസികൾ 15 ശതമാനം കൂടുതൽ ഊർജ്ജക്ഷമതയുള്ളതാകുമെന്നതിനാൽ വന്ദേ ഭാരത് എക്‌സ്പ്രസും പരിസ്ഥിതി സൗഹൃദമായിരിക്കും. ട്രാക്ഷൻ മോട്ടോറിന്റെ പൊടി രഹിത ശുദ്ധവായു കൂളിംഗ് ഉപയോഗിച്ച്, യാത്ര കൂടുതൽ സുഖകരമാകും. നേരത്തെ എക്‌സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്ക് മാത്രം നൽകിയിരുന്ന സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കും. എക്‌സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി കറങ്ങുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്.

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ രൂപകൽപ്പനയിൽ, വായു ശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (ആർഎംപിയു) ഫോട്ടോ-കാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനം  സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ സെൻട്രൽ സയന്റിഫിക് ഇൻസ്ട്രുമെന്റ്സ് ഓർഗനൈസേഷൻ (സിഎസ്ഐഒ) ശുപാർശ ചെയ്ത പ്രകാരം, ശുദ്ധവായുയിലൂടെയും തിരിച്ചുവരുന്ന വായുവിലൂടെയും വരുന്ന അണുക്കൾ, ബാക്ടീരിയകൾ, വൈറസ് മുതലായവയിൽ നിന്ന് വായു ഫിൽട്ടർ ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമായി ഈ സംവിധാനം  രൂപകൽപ്പന ചെയ്തത്.

വന്ദേ ഭാരത് എക്‌സ്‌പ്രസ് 2.0 മികച്ചതും വിമാനത്തിലേത്  പോലെയുള്ള യാത്രാനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിൻ,  കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം - കവാച്ച് ഉൾപ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും  ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

*****

--ND--

 

 

(Release ID: 1882445) Visitor Counter : 128