റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശിയ ഹൈവേയുടെ നിർമ്മാണത്തിൽ നിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗം

Posted On: 08 DEC 2022 12:46PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ഡിസംബർ 08, 2022

റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം/ ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് (ഐആർസി) നിർദേശങ്ങളിലും കോഡുകളിലും വ്യക്തമാക്കിയിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസൃതമായാണ് ദേശീയപാതകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. നിർദേശങ്ങളും കോഡുകളും അനുസരിച്ച് റോഡുകൾ നിർമ്മിച്ചില്ലെങ്കിൽ, കരാറുകൾ പൂർണ്ണമായി കണക്കാക്കില്ല.

നിർമ്മാണ നിലവാരം ഉറപ്പാക്കാൻ, സൈറ്റിലെ പ്രവൃത്തികളുടെ ദൈനംദിന മേൽനോട്ടത്തിനായി മന്ത്രാലയവും അതിന്റെ നിർവ്വഹണ ഏജൻസികളും കൺസൾട്ടന്റുമാരെ (അതോറിറ്റിയുടെ എഞ്ചിനീയർ/ സ്വതന്ത്ര എഞ്ചിനീയർ) നിയമിക്കുന്നു. അത്തരം പരിശോധന / മേൽനോട്ട സമയത്ത് എന്തെങ്കിലും കുറവുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിനായി കൺസഷനയർമാരുടെ / കോൺട്രാക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.

 

RRTN
********************************************************
 
 
 
 

(Release ID: 1881847) Visitor Counter : 132


Read this release in: English , Urdu , Tamil , Telugu