ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

"ഇന്ത്യയിലെ ആരോഗ്യ, ശാസ്ത്ര  മേഖലയിൽ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ത്രീകൾ"എന്ന കോൺഫറൻസിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും അധ്യക്ഷത വഹിച്ചു

Posted On: 06 DEC 2022 3:01PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഡിസംബർ 06, 2022


 സ്ത്രീശാക്തീകരണം ഇന്ത്യയെ സമത്വപൂർണവും  എല്ലാവരെയും ഉൾക്കൊള്ളുന്നതും വൈവിധ്യപൂർണ്ണവുമായ വളർച്ചാ പാതയിലേക്ക് നയിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു."ഇന്ത്യയിലെ ആരോഗ്യ,ശാസ്ത്ര  മേഖലയിൽ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ത്രീകൾ" എന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ .  കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ്  സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗും യോഗത്തിൽ സന്നിഹിതനായിരുന്നു .   മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ് ചടങ്ങിൽ  വിശിഷ്ടാതിഥിയായിരുന്നു.

 ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ നിർണായക പങ്കു മനസിലാക്കുന്നതിന് ,  ആരോഗ്യ സേവന വിതരണത്തിൽ പ്രത്യേകിച്ച് കോവിഡ് -19 ന്റെ നിർണായക കാലഘട്ടത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിന്ന പത്തുലക്ഷം ആശാ പ്രവർത്തകരുടെ ഉദാഹരണത്തിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. പവാർ പറഞ്ഞു.    ലോകാരോഗ്യ അസംബ്ലിയുടെ 75-ാമത് വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡ്-2022 ആശ പ്രവർത്തകർക്ക് ലഭിച്ചു.  പുരുഷ തൊഴിലാളികൾക്ക് തുല്യമായി സ്ത്രീ തൊഴിലാളികളെ കൊണ്ടുവരുന്നതിന് ശ്രമങ്ങൾ തുടരണമെന്ന് ഡോ. പവാർ ഊന്നൽ നൽകി പറഞ്ഞു. സമഗ്രമായ വികസനത്തിന് കൂടുതൽ സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

രാജ്യത്തിന്റെ മാനവ വിഭവശേഷിയുടെ നിർണായക ഘടകമാണ് സ്ത്രീകൾ എന്നും കാര്യക്ഷമമായി വിനിയോഗിച്ചാൽ അവർക്ക് നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകാൻ കഴിയുമെന്നും കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.

 നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അടിയന്തര പണ കൈമാറ്റം പോലുള്ള നിർണായക നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും ഇത് ലിംഗപരമായ ഉദ്ദേശ്യ നയത്തിന്റെ മികച്ച ഉദാഹരണമാണ് എന്നും   മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് പറഞ്ഞു. ലിംഗസമത്വ രാജ്യം കെട്ടിപ്പടുക്കാൻ ഇന്ത്യ ഗവൺമെന്റ് അടിസ്ഥാന തലത്തിൽ നിന്ന് മുന്നേറുകയാണ്.  ഗേറ്റ്‌സ് ഫൗണ്ടേഷനും ഇന്ത്യാ ഗവൺമെന്റും പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ലിംഗസമത്വ സ്ഥിതി ഇനിയും മെച്ചപ്പെടുത്തുന്നതിനും ഏകോപിച്ച് പ്രവർത്തിക്കുമെന്നും  അവർ പ്രത്യാശ പ്രകടിപ്പിച്ചു.

 
SKY


(Release ID: 1881175) Visitor Counter : 146