കല്‍ക്കരി മന്ത്രാലയം
11.66 ശതമാനം വർധനയോടെ മൊത്തം കൽക്കരി ഉൽപ്പാദനം നവംബറിൽ 75.87 ദശലക്ഷം ടണ്ണായി ഉയർന്നു
Posted On:
06 DEC 2022 12:04PM by PIB Thiruvananthpuram
കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപാദനത്തിൽ 16.28% വർധന
ന്യൂ ഡൽഹി: ഡിസംബർ 06, 2022
2021 നവംബറിലെ 67.94 MT-ൽ നിന്ന്, 2022 നവംബറിൽ ഇന്ത്യയുടെ മൊത്തം കൽക്കരി ഉൽപ്പാദനം 11.66% വർധിച്ച് 75.87 ദശലക്ഷം ടണ്ണായി (MT) ഉയർന്നു. കൽക്കരി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 2022-ൽ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 12.82 % വളർച്ച രേഖപ്പെടുത്തി. അതേസമയം സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് (SCCL), ക്യാപ്റ്റീവ് ഖനികൾ / മറ്റുള്ളവ യഥാക്രമം 7.84 %, 6.87% വളർച്ച രേഖപ്പെടുത്തി.
കൽക്കരി ഉൽപ്പാദനത്തിലെ ഏറ്റവും മികച്ച 37 ഖനികളിൽ, 24 ഖനികൾ 100 ശതമാനത്തിലധികം ഉൽപ്പാദിപ്പിക്കുകയും അഞ്ച് ഖനികളുടെ ഉത്പാദനം 80 മുതൽ 100 ശതമാനം വരെയുമാണ്.
കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനം നവംബർ '21നെ അപേക്ഷിച്ച് നവംബർ '22-ൽ 16.28% വളർച്ച രേഖപ്പെടുത്തി. നവംബർ '21-ലെ വൈദ്യുതി ഉൽപ്പാദനത്തേക്കാൾ 14.63% കൂടുതലാണ് നവംബർ '22ൽ മൊത്തത്തിലുള്ള വൈദ്യുതി ഉൽപ്പാദനം.
*****************************************
RRTN
(Release ID: 1881113)
Visitor Counter : 133