പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോണി പോളോ വിമാനത്താവളം കൂടി വരുന്നതോടെ അരുണാചൽ പ്രദേശിലെ വിനോദസഞ്ചാരത്തിന്റെ ഉത്തേജനം പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നു

प्रविष्टि तिथि: 30 NOV 2022 4:30PM by PIB Thiruvananthpuram

ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം യാഥാർഥ്യമായത് വഴി  അരുണാചൽ പ്രദേശിലെ ടൂറിസം മേഖലയുടെ  ഉത്തേജനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്തു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു പങ്കിട്ട വീഡിയോയിൽ പ്രദർശിപ്പിച്ച മനോഹരമായ കാഴ്ചകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു;

"കാണാൻ ഗംഭീരമായിട്ടുണ്ട്! കൂടാതെ, പുതിയ വിമാനത്താവളവും ഫ്ലൈറ്റുകളും കൂട്ടിച്ചേർക്കപ്പെടുന്നതോടെ, കൂടുതൽ പേർക്ക്  അരുണാചൽ പ്രദേശ് എളുപ്പത്തിൽ സന്ദർശിക്കാനും അവിടെയുള്ള ഊഷ്മളമായ ആതിഥ്യം അനുഭവിക്കാനും കഴിയും.

 

--ND--

(रिलीज़ आईडी: 1879991) आगंतुक पटल : 136
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada