രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ - മലേഷ്യ സംയുക്ത സൈനികാഭ്യാസം ഹരിമൗ ശക്തി - 2022 മലേഷ്യയിലെ പുലായി, ക്ലുവാങ്ങിൽ ആരംഭിച്ചു

Posted On: 28 NOV 2022 1:31PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: നവംബർ 28, 2022

ഇന്ത്യ - മലേഷ്യ സംയുക്ത സൈനികാഭ്യാസം "ഹരിമൗ ശക്തി - 2022" നവംബർ 28-ന് മലേഷ്യയിലെ പുലായി, ക്ലുവാങ്ങിൽ തുടങ്ങി ഡിസംബർ 12-ന് സമാപിക്കും. 2012 മുതൽ ഇന്ത്യൻ സൈന്യവും മലേഷ്യൻ സൈന്യവും തമ്മിലുള്ള വാർഷിക പരിശീലന പരിപാടിയാണ് ഹരിമൗ ശക്തി.

ഇന്ത്യൻ സൈന്യത്തിലെ ഗാർവാൾ റൈഫിൾസ് റെജിമെന്റിലെയും മലേഷ്യൻ സൈന്യത്തിലെ റോയൽ മലെയ് റെജിമെന്റിലെയും യുദ്ധപരിചയമുള്ള സൈനികർ ഈ വർഷത്തെ അഭ്യാസത്തിൽ പങ്കെടുക്കുന്നു. കാടിനുള്ളിലെ വിവിധ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഓപ്പറേഷൻ സമയത്ത് നേടിയ അനുഭവങ്ങൾ പങ്കിടും. ഈ അഭ്യാസത്തിന്റെ വ്യാപ്തിയിൽ ബറ്റാലിയൻ തലത്തിൽ ഒരു കമാൻഡ് പ്ലാനിംഗ് എക്സർസൈസും (CPX) കാടിനുള്ളിലെ ഉപ-പരമ്പരാഗത പ്രവർത്തനങ്ങളെക്കുറിച്ചുള്ള കമ്പനി തലത്തിലുള്ള ഫീൽഡ് പരിശീലന വ്യായാമവും (FTX) ഉൾപ്പെടുന്നു.


സംയുക്ത കമാൻഡ് പോസ്റ്റ്, സംയുക്ത നിരീക്ഷണ കേന്ദ്രം സ്ഥാപിക്കൽ, ബറ്റാലിയൻ തലത്തിൽ ലോജിസ്റ്റിക്‌സ് ആസൂത്രണം ചെയ്യുന്നതിനുപുറമെ, ഏരിയൽ ആസ്തികളുടെ ഉപയോഗത്തിന്റെ വൈദഗ്ധ്യം പങ്കിടൽ, സാങ്കേതിക പ്രദർശനങ്ങൾ, കാഷ്വാലിറ്റി മാനേജ്‌മെന്റ്/ഒഴിപ്പിക്കൽ എന്നിവ അഭ്യാസത്തിൽ ഉൾപ്പെടുന്നു. സംയുക്ത ഫീൽഡ് പരിശീലന അഭ്യാസങ്ങൾ, സംയുക്ത പോരാട്ട ചർച്ചകൾ, സംയുക്ത പ്രകടനങ്ങൾ എന്നിവയും നടക്കും. തന്ത്രപരമായ കഴിവുകൾ വർധിപ്പിക്കുന്നതിനും, സേനകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും, സേനകൾ തമ്മിലുള്ള പരസ്പരം ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകും.

"ഹരിമൗ ശക്തി"  ഇന്ത്യൻ സൈന്യവും മലേഷ്യൻ സൈന്യവും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ നിലവാരം വർദ്ധിപ്പിക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ പരിപോഷിപ്പിക്കും.
****************************************************
RRTN
 

(Release ID: 1879531) Visitor Counter : 194