പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തി പുതുവർഷത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 26 OCT 2022 11:29AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തി പുതുവർഷത്തിൽ എല്ലാ ഗുജറാത്തികൾക്കും ആശംസകൾ നേർന്നു. പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ വെളിച്ചം നിറയ്ക്കുകയും എല്ലാവരെയും പുരോഗതിയുടെ പാതയിൽ നയിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഗുജറാത്ത് എന്നും നേട്ടങ്ങളുടെ പുതിയ ഉയരങ്ങളിലേക്ക് ഉയരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"എല്ലാ ഗുജറാത്തികൾക്കും പുതുവത്സരാശംസകൾ...!!

ഇന്ന് മുതൽ ആരംഭിക്കുന്ന പുതുവർഷം നിങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കുകയും പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യട്ടെ.... ഗുജറാത്ത് എന്നും നേട്ടങ്ങളുടെ ഔന്നത്യത്തിലേക്ക് ഉയരട്ടെ എന്ന പ്രതീക്ഷയോടെ, പുതിയ തീരുമാനങ്ങളും, പുതിയ പ്രചോദനങ്ങളും, പുതിയ ലക്ഷ്യങ്ങളുമായി പുതുവത്സരാശംസകൾ. .."

--ND--

 

******


(Release ID: 1870896)