ആഭ്യന്തരകാര്യ മന്ത്രാലയം

പോലീസ് അനുസ്മരണ ദിനം

Posted On: 21 OCT 2022 3:15PM by PIB Thiruvananthpuram
'പോലീസ് അനുസ്മരണ ദിന'ത്തോടനുബന്ധിച്ച്, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂ ഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ പോലീസിലെയും സിഎപിഎഫിലെയും രക്തസാക്ഷികളായ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ അജയ് കുമാർ മിശ്ര, ശ്രീ നിഷിത് പ്രമാണിക്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
 
 
രാജ്യം കൈവരിച്ച എണ്ണമറ്റ പല നേട്ടങ്ങളുടെയും പിന്നിൽ പോലീസിലെയും സിഎപിഎഫിലെയും ധീരരായ ഉദ്യോഗസ്ഥരുടെ പരമമായ ത്യാഗമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും അതിർത്തികളും സംരക്ഷിക്കുന്നതിനായുള്ള സേവനത്തിനിടയിൽ രാജ്യത്തുടനീളമുള്ള  പോലീസ് സേനകളിലെയും സിഎപിഎഫുകളിലെയും 35,000-ത്തിലധികം ഉദ്യോഗസ്ഥർ പരമമായ ത്യാഗം വരിച്ചതായി അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച എല്ലാ ജവാന്മാർക്കും കൃതജ്ഞതയുള്ള  രാഷ്ട്രത്തിന്റെ പേരിൽ ആദരാഞ്ജലികൾ അർപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, രാജ്യത്തിന്റെ പ്രതിരോധത്തിനായി സൈനികർ സഹിച്ച ത്യാഗങ്ങൾ വെറുതെയാകില്ലെന്നും ഇന്ത്യ വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകുമെന്നും പറഞ്ഞു. 
 
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളമുള്ള പോലീസ് സേനകൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നു. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും അവർ തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നതിനാലാണ് ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാഷ്ട്രം ഇന്ന് വികസനത്തിന്റെ പാതയിൽ മുന്നേറുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
 
ദേശീയ പോലീസ് സ്മാരകം, നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ അചഞ്ചലമായ നിർഭയത്വത്തിന്റെയും കർത്തവ്യത്തോടുള്ള അവരുടെ അർപ്പണബോധത്തിന്റെയും പ്രതീകമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റ്, പോലീസ് സേനകളുടെയും സിഎപിഎഫിന്റെ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും സൗകര്യത്തിനും പ്രതിജ്ഞാബദ്ധമാണെന്നും ഈ ദിശയിൽ എപ്പോഴും പ്രവർത്തിക്കുമെന്നും ശ്രീ ഷാ പറഞ്ഞു.
 
RRTN
****

 

 

 

 

 

 

 

 

 

 

 (Release ID: 1870002) Visitor Counter : 154