രാജ്യരക്ഷാ മന്ത്രാലയം

യുദ്ധതന്ത്രപരവും തന്ത്രപ്രധാനവുമായ 430 ആയുധ സംവിധാനങ്ങളും പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യകളും DefExpo2022 ൽ DRDO പ്രദർശിപ്പിക്കും

Posted On: 14 OCT 2022 3:18PM by PIB Thiruvananthpuram

2022 ഒക്ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന DefExpo 2022-ൽ യുദ്ധതന്ത്രപരവും തന്ത്രപ്രധാനവുമായ ആയുധ സംവിധാനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്ന 430 ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി DRDO പ്രദർശിപ്പിക്കും. DRDO യുടെ ഈ വർഷത്തെ പ്രധാന പ്രമേയം വ്യാവസായിക-അക്കാദമിക് മേഖലയുമായുള്ള ശക്തമായ ബന്ധം ഉയർത്തിക്കാട്ടുന്ന 3 D-കൾ (DRDO, Designed and Developed) അടിസ്ഥാനമാക്കിയുള്ളതാണ്.

കൂടാതെ, സമീപ വർഷങ്ങളിൽ സ്വന്തം ലബോറട്ടറികളിലും വ്യവസായ പങ്കാളിത്തത്തോടെയും    വികസിപ്പിച്ച സാങ്കേതികവിദ്യകൾ DRDO യുടെ പ്രദർശനത്തിന് പ്രമേയമാകും. പ്രതിരോധമേഖലയിൽ ആത്മനിർഭരതയ്ക്ക് ഉതകുന്ന അത്യാധുനികവും ഭാവിസജ്ജവുമായ തദ്ദേശീയ പ്രതിരോധ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും ഇതിന്റെ ഭാഗമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ പരിപാടിയുടെ 12-ാമത് പതിപ്പ് 'അഭിമാനത്തിലേക്കുള്ള പാത' (‘Path to Pride’) എന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്നു. 'ഇന്ത്യ അറ്റ് 75', 'ആത്മനിർഭർ ഭാരത്' എന്നിവയുമായും ഇത് ചേർന്ന് നിൽക്കുന്നു. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന ആഖ്യാനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് ഇത് ലക്ഷ്യമിടുന്നത്. തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും പ്രോട്ടോടൈപ്പുകൾ സൃഷ്ടിച്ചതുമായ കര, നാവിക, വ്യോമ,ആഭ്യന്തര  സുരക്ഷാ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ശ്രേണിയും പ്രദർശിപ്പിക്കും.

മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്റർ, ഹെലിപാഡ് എക്‌സിബിഷൻ സെന്റർ, സബർമതി റിവർ ഫ്രണ്ട് എന്നിവയുൾപ്പെടെ മൂന്ന് സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന DefExp2022-ൽ,  നിശ്ചല പ്രദർശനങ്ങൾ (static displays), തത്സമയ പ്രദർശനങ്ങൾ, സെമിനാറുകൾ, 'ഇമ്മേഴ്‌സീവ് അനുഭവ  സോണുകൾ' എന്നിവ DRDO നൽകും.

‘ആത്മനിർഭർ ഭാരത് ഇൻ ഡിഫൻസ് ആർ ആൻഡ് ഡി: സിനർജിസ്റ്റിക് അപ്രോച്ച്’ എന്ന വിഷയത്തിലുള്ള  DRDO സെമിനാർ 2022 ഒക്‌ടോബർ 20-ന് മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ നടക്കും. രാജ്യ രക്ഷാ മന്ത്രി അദ്ധ്യക്ഷത വഹിക്കും. ഡെയർ ടു ഡ്രീം 3 വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന രാജ്യ രക്ഷാ മന്ത്രി ഡെയർ ടു ഡ്രീം 4 മത്സരവും ഉദ്ഘാടനം ചെയ്യും.

 

ഇന്ത്യ-ആഫ്രിക്ക ഡിഫൻസ് ഡയലോഗിന്റെ (IADD) രണ്ടാം പതിപ്പിനും DefExp2022 ആതിഥേയത്വം വഹിക്കും. 53 ആഫ്രിക്കൻ രാജ്യങ്ങളെ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏകദേശം 40 രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്ത്യൻ ഓഷ്യൻ റീജിയൻ പ്ലസ് (IOR+) കോൺക്ലേവും ഇതോടൊപ്പം നടക്കും.
 
****************************************
RRTN


(Release ID: 1867809) Visitor Counter : 156


Read this release in: English , Urdu , Hindi