രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

2022 ദേശീയ ഗെയിംസിൽ തുടർച്ചയായി നാലാം തവണയും സർവീസസ് ഏറ്റവും കൂടുതൽ മെഡലുകൾ നേടി

प्रविष्टि तिथि: 13 OCT 2022 12:10PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്‌ടോബർ 13, 2022

ഗുജറാത്ത് ആതിഥേയത്വം വഹിച്ച 36-ാമത് ദേശീയ ഗെയിംസിൽ, 61 സ്വർണവും 35 വെള്ളിയും 32 വെങ്കലവും നേടിയ സർവീസസ് മെഡൽ പട്ടികയിൽ ഒന്നാമതെത്തി.

സായുധ സേനയുടെ ഏറ്റവും മികച്ച പാരമ്പര്യമുള്ള, സർവീസസ് സ്‌പോർട്‌സ് കൺട്രോൾ ബോർഡിന്റെ (എസ്‌എസ്‌സിബി) കീഴിലുള്ള സർവീസസ് ടീം, ഗെയിംസിൽ അസാധാരണമായ കഴിവും ശേഷിയും പ്രകടിപ്പിച്ച്  ഓവറോൾ ചാമ്പ്യന്മാർക്കുള്ള രാജാ ഭലീന്ദ്ര സിംഗ് ട്രോഫി ജേതാക്കളായി. ദേശീയ ഗെയിംസിൽ സർവീസസിന്റെ തുടർച്ചയായ നാലാമത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി വിജയമാണിത്.

2022 ഒക്ടോബർ 12 ന് സൂറത്തിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഉപ രാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, എസ് എസ് സി ബി പ്രസിഡന്റ് എയർ മാർഷൽ കെ അനന്തരാമൻ, എസ് എസ് സി ബി സെക്രട്ടറി ഗ്രൂപ്പ് ക്യാപ്റ്റൻ ദിനേശ് സൂരി എന്നിവർക്ക് ട്രോഫി സമ്മാനിച്ചു.

 

രാഷ്ട്രത്തിന് വേണ്ടി ത്യാഗം വരിച്ച എല്ലാ സൈനികർക്കും വേണ്ടി, സർവീസസിന്റെ പേരിൽ എയർ മാർഷൽ ട്രോഫി സമർപ്പിച്ചു.
 
****************************************
RRTN

(रिलीज़ आईडी: 1867452) आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil , Telugu