ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 219.04 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവർക്ക് വിതരണം ചെയ്തത് 4.10 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകൾ
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 27,374
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,957 പേർക്ക്
രോഗമുക്തി നിരക്ക് നിലവിൽ 98.75%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.21%
Posted On:
11 OCT 2022 9:54AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 219.04 കോടി (2,19,04,76,220) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.10 കോടിയിലധികം (4,10,83,298) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415272
രണ്ടാം ഡോസ് 10119562
കരുതൽ ഡോസ് 7044623
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18436952
രണ്ടാം ഡോസ് 17717768
കരുതൽ ഡോസ് 13692661
12-14 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41083298
രണ്ടാം ഡോസ് 31943005
15-18 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 61966450
രണ്ടാം ഡോസ് 53171570
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561337661
രണ്ടാം ഡോസ് 516006441
കരുതൽ ഡോസ് 98062486
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204038542
രണ്ടാം ഡോസ് 197013462
കരുതൽ ഡോസ് 49728065
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127674684
രണ്ടാം ഡോസ് 123176836
കരുതൽ ഡോസ് 47846882
കരുതൽ ഡോസ് 21,63,74,717
ആകെ 2,19,04,76,220
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 27,374 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,654 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,60,198 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,957 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,76,125 പരിശോധനകൾ നടത്തി. ആകെ 89.73 കോടിയിലേറെ (89,73,55,355) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.21 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.71 ശതമാനമാണ്.
ND
**
(Release ID: 1866651)
Visitor Counter : 209