ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

പൊതു അതിർത്തി നദിയായ കുഷിയറയിൽ നിന്ന് 153 ക്യുസെക്‌സ് വീതം വെള്ളം പിൻവലിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

Posted On: 28 SEP 2022 3:59PM by PIB Thiruvananthpuram

പൊതു അതിർത്തി നദിയായ കുഷിയറയിൽ നിന്ന് ഇന്ത്യയും  ബംഗ്ലാദേശും 53 ക്യുസെക്‌സ് വീതം വെള്ളം പിൻവലിക്കുന്നത്  സംബന്ധിച്ച് ഇരു രാജ്യങ്ങളും  തമ്മിലുള്ള ധാരണാപത്രത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് മുൻകാല പ്രാബല്യത്തോടെ  അംഗീകാരം നൽകി

വരണ്ട സീസണിൽ (നവംബർ 1 മുതൽ മെയ് 31 വരെ)  പൊതു അതിർത്തി നദിയായ കുഷിയറയിൽ നിന്ന്  തങ്ങളുടെ ഉപഭോഗത്തിനായി 153 ക്യുസെക്‌സ് വീതം വെള്ളം പിൻവലിക്കുന്നതിന് 2022 സെപ്തംബർ 6-ന്  ഇന്ത്യാ ഗവൺമെന്റിന്റെ ജലശക്തി മന്ത്രാലയവും ബംഗ്ലദേശ് ഗവൺമെന്റിന്റെ ജലവിഭവ മന്ത്രാലയവും തമ്മിൽ ധാരണാപത്രം  ഒപ്പുവച്ചിരുന്നു.  

ഈ ധാരണാപത്രം അസം ഗവൺമെന്റിന് അവരുടെ ഉപഭോഗ ജല ആവശ്യത്തിനായി വരണ്ട സീസണിൽ (നവംബർ 1 മുതൽ മെയ് 31 വരെ) കുഷ്യാര നദിയുടെ പൊതുമേഖലയിൽ നിന്ന് 153 ക്യുസെക്സ് വരെ വെള്ളം പിൻവലിക്കാൻ പ്രാപ്തമാക്കും.

വരണ്ട സീസണിൽ ഓരോ ഭാഗത്തും വെള്ളം പിൻവലിക്കുന്നത് നിരീക്ഷിക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് ഒരു സംയുക്ത നിരീക്ഷണ സംഘം  രൂപീകരിക്കും.

-ND-
 


(Release ID: 1862994) Visitor Counter : 172