രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സെയ്‌ഷെൽസിൽ നടന്ന കംബൈൻഡ് മാരിടൈം ഫോഴ്‌സ്സ് അഭ്യാസത്തിൽ INS സുനൈന പങ്കെടുത്തു

Posted On: 28 SEP 2022 12:45PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്‌റ്റംബർ 28, 2022

കംബൈൻഡ് മാരിടൈം ഫോഴ്‌സ്സ് (CMF) സെപ്‌റ്റംബർ 24 മുതൽ 27 വരെ സെയ്‌ഷെൽസിൽ സംഘടിപ്പിച്ച കാര്യക്ഷമതാ വികസന സൈനിക അഭ്യാസമായ ഓപ്പറേഷൻ സതേൺ റെഡിനെസിൽ INS സുനൈന പങ്കെടുത്തു. US NAVCENT (U.S. Naval Forces Central Command) വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ ഇന്ത്യൻ നാവികസേനയെ CMF ലേക്ക് സ്വാഗതം ചെയ്തു. ആദ്യമായാണ് CMF ആഭിമുഖ്യത്തിലുള്ള സൈനികാഭ്യാസത്തിൽ ഇന്ത്യൻ നാവികസേനയുടെ കപ്പൽ പങ്കെടുക്കുന്നത്.

പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സംവേദനാത്മക ചർച്ചയുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ സമുദ്ര സ്വാധീന മേഖലാ അവബോധം സംബന്ധിച്ച പരിശീലന പ്രഭാഷണവും നടന്നു. ഇന്ത്യൻ നാവിക സംഘത്തിന്റെ പിന്തുണയോടെ  സെയ്‌ഷെൽസ് സ്പെഷ്യൽ ഫോഴ്‌സിന്റെ നേതൃത്വത്തിൽ HMS മോൺട്രോസ് പങ്കെടുത്ത വിസിറ്റ് ബോർഡ് സെർച്ച് ആൻഡ് സീഷർ (VBSS) പ്രവർത്തനങ്ങളെക്കുറിച്ചുള്ള തത്സമയ പ്രദർശനവും ഉണ്ടായിരുന്നു.

വിശിഷ്ട സന്ദർശക പ്രദർശനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റിപ്പബ്ലിക് ഓഫ്  സെയ്‌ഷെൽസ് പ്രസിഡന്റ് ശ്രീ വേവൽ രാംകലവാനും CMF അംഗരാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

 
RRTN/SKY
 

(Release ID: 1862934)