ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 216.56 കോടി കടന്നു
Posted On:
18 SEP 2022 9:28AM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 18, 2022
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 216.56 കോടി (2,16,56,54,766) കടന്നു.
12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 4.08 കോടിയിൽ കൂടുതൽ (4,08,08,126) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.
18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
നിലവിൽ ചികിത്സയിലുള്ളത് 47,922 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.11 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,555 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,39,57,929 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.71%.
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,664 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 2,89,228 പരിശോധനകൾ നടത്തി. 89.15 കോടിയിൽ അധികം (89,15,77,185) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.79 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.96 ശതമാനമാണ്.
RRTN
****
(Release ID: 1860582)
Visitor Counter : 124