പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയും ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച
Posted On:
16 SEP 2022 8:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്‌കത്ത് മിർസിയോവുമായി കൂടിക്കാഴ്ച്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയ്ക്കിടെ ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിലായിരുന്നു കൂടിക്കാഴ്ച്ച.
നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികം ആഘോഷിക്കുന്നതിനാൽ ഇരു രാജ്യങ്ങൾക്കും ഇത് ഒരു പ്രത്യേക വർഷമാണ്. 2020 ഡിസംബറിലെ വെർച്വൽ ഉച്ചകോടിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ ഉഭയകക്ഷി ബന്ധങ്ങളിലെ മൊത്തത്തിലുള്ള പുരോഗതിയെ നേതാക്കൾ അഭിനന്ദിച്ചു.
ഇരു നേതാക്കളും ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് വ്യാപാരം, സാമ്പത്തിക സഹകരണം, കണക്റ്റിവിറ്റി എന്നിവയുടെ മുൻഗണനാ മേഖലകൾ ചർച്ച ചെയ്തു . വ്യാപാര ബന്ധം വൈവിധ്യവത്കരിക്കാനും വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ദീർഘകാല ക്രമീകരണങ്ങളിലേക്ക് കടക്കാനും യോജിച്ച ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. ചാബഹാർ തുറമുഖത്തിന്റെയും അന്താരാഷ്ട്ര വടക്കു-തെക്കു ഗതാഗത ഇടനാഴിയുടെയും കൂടുതൽ ഉപയോഗം ഉൾപ്പെടെ, ഇക്കാര്യത്തിലെ സാധ്യതകൾ തുറന്നുവിടുന്നതിന് കണക്റ്റിവിറ്റി പ്രധാനമായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയുടെ വികസന പരിചയവും വൈദഗ്ധ്യവും അടിസ്ഥാനമാക്കി ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് നേതാക്കൾ ഊന്നൽ നൽകി. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതും ഉസ്‌ബെക്ക്, ഇന്ത്യൻ സർവകലാശാലകൾ തമ്മിലുള്ള പങ്കാളിത്തവും സ്വാഗതം ചെയ്യപ്പെട്ടു.
അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാന്റെ പ്രദേശം ഭീകര വാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിലപാടിൽ നേതാക്കൾ ഏകകണ്ഠമായിരുന്നു.
ഈ വർഷം ജനുവരിയിൽ നടന്ന പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ഫലങ്ങൾക്ക് നേതാക്കൾ വൻ പ്രാധാന്യം നൽകി. ഉച്ചകോടി തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പുരോഗതി കൈവരിച്ചതായി അവർ അംഗീകരിച്ചു.
എസ്‌സിഒ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിനും ഉസ്‌ബെക്കിസ്ഥാന്റെ വിജയകരമായ അധ്യക്ഷസ്ഥാനത്തിനും പ്രസിഡന്റ് മിർസിയോവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ND
(Release ID: 1859939)
Visitor Counter : 133
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada