രാജ്യരക്ഷാ മന്ത്രാലയം

ആത്മനിർഭർ ഭാരത് അഭിയാൻ’ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണെന്ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്

Posted On: 16 SEP 2022 12:45PM by PIB Thiruvananthpuram


ന്യൂ ഡൽഹി: സെപ്റ്റംബർ 16, 2022

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ ദർശനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തവും ആദരണീയവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണെന്ന് ഇന്ന് (2022 സെപ്തംബർ 16 ന്) ന്യൂ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതിരോധ മേഖലയിൽ 'ആത്മനിർഭരത' കൈവരിക്കാൻ രാജ്യരക്ഷാ മന്ത്രാലയം സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളെക്കുറിച്ച് വിശദീകരിച്ച ശ്രീ രാജ്‌നാഥ് സിംഗ്, 310 ഇനങ്ങളുടെ മൂന്ന് 'പോസിറ്റീവ്' സ്വദേശിവത്ക്കരണ ലിസ്റ്റുകൾ പുറത്തിറക്കിയതിനൊപ്പം രാജ്യത്തിന്റെ വളർച്ചാ ഗാഥയുടെ ഭാഗമാകാൻ സ്വകാര്യ മേഖലയെ ക്ഷണിയ്ക്കുകയും ചെയ്തു. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളും/പ്ലാറ്റ്‌ഫോമുകളും സായുധ സേനയ്ക്ക് ലഭ്യമാക്കാനുള്ള ഗവണ്മെന്റ്റിന്റ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണിത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കര,നാവിക, വ്യോമ, ബഹിരാകാശ മേഖലകളിൽ നൂതമായ പ്രതിരോധ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനുള്ള ശേഷി ആഭ്യന്തര വ്യവസായത്തിനുണ്ടെന്നും അതിനാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1,900 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി ഇപ്പോൾ 13,000 കോടി കടന്നതായി ഈ മേഖലയിൽ ഗവണ്മെന്റ്റിന്റ്റെ ശ്രമഫലമായി കൈവരിച്ച പുരോഗതി പരാമർശിച്ചുകൊണ്ട് രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പെടെ പ്രതിരോധ ഉത്പാദനം 2025 ഓടെ 1.75 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2022 സെപ്റ്റംബർ 02-ന് കൊച്ചിയിൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്ത 76% തദ്ദേശീയ ഉള്ളടക്കമുള്ള രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ INS വിക്രാന്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

 

‘ആത്മനിർഭരത’ എന്നാൽ ഒറ്റപ്പെടലല്ലെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അതേ സമയം നമ്മുടെ സുഹൃദ് രാജ്യങ്ങളെ, അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നമ്മുടെ ദർശനം വളരെ വ്യക്തമാണ് - ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ ('ഇന്ത്യയിൽ നിർമ്മിക്കൂ, ലോകത്തിന് വേണ്ടി നിർമ്മിക്കൂ') അദ്ദേഹം കൂട്ടിച്ചേർത്തു.
 
************************************
 
RRTN


(Release ID: 1859804) Visitor Counter : 148