രാജ്യരക്ഷാ മന്ത്രാലയം

ജപ്പാൻ-ഇന്ത്യ സംയുക്ത നാവികാഭ്യാസം - Jimex 2022

Posted On: 13 SEP 2022 4:04PM by PIB Thiruvananthpuram

 

ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിക്കുന്ന ജപ്പാൻ ഇന്ത്യ മാരിടൈം എക്സർസൈസ് 2022 (JIMEX 22) ന്റെ ആറാമത് പതിപ്പ് ബംഗാൾ ഉൾക്കടലിൽ 2022 സെപ്തംബർ 11 ന് ആരംഭിച്ചു.

ജപ്പാൻ നാവികസേനയുടെ കപ്പലുകളെ ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് (JMSDF), കമാൻഡർ എസ്കോർട്ട് ഫ്ലോട്ടില്ല ഫോർ, റിയർ അഡ്മിറൽ ഹിരാത തോഷിയുക്കിയും ഇന്ത്യൻ നാവികസേനയുടെ കപ്പലുകളെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഈസ്റ്റേൺ ഫ്ലീറ്റ് റിയർ അഡ്മിറൽ സഞ്ജയ് ഭല്ലയും നയിക്കുന്നു.

ബംഗാൾ ഉൾക്കടലിൽ എത്തിയ JMSDF കപ്പലുകളായ ഇസുമോ, ഹെലികോപ്റ്റർ വാഹിനി, നിയന്ത്രിത മിസൈൽ വേധ സംവിധാനമുള്ള കപ്പലായ താകാനാമി എന്നിവയെ ഇന്ത്യൻ നാവികസേനാ കപ്പലുകൾ സ്വാഗതം ചെയ്തു. ഇന്ത്യൻ നാവികസേനയെ പ്രതിനിധീകരിക്കുന്നത് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകളായ സഹ്യാദ്രി, കടമത്ത്, കവരത്തി എന്നിവയാണ്. കൂടാതെ നിയന്ത്രിത മിസൈൽ വേധ സംവിധാനമുള്ള കപ്പലായ രൺവിജയ്, ഫ്ലീറ്റ് ടാങ്കർ ജ്യോതി, ഓഫ്‌ഷോർ പട്രോൾ വെസൽ സുകന്യ, അന്തർവാഹിനികൾ, MIG 29K യുദ്ധവിമാനങ്ങൾ, ലോംഗ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്, കപ്പൽ വാഹക ഹെലികോപ്റ്ററുകൾ എന്നിവയും അഭ്യാസത്തിൽ പങ്കെടുക്കുന്നു.

JIMEX 22 രണ്ട് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു; കടലിലെ അഭ്യാസങ്ങളും വിശാഖപട്ടണത്ത് നടക്കുന്ന തുറമുഖ അഭ്യാസങ്ങളും.

 

2012-ൽ ജപ്പാനിൽ ആരംഭിച്ച JIMEX ന്റെ പത്താം വാർഷിക പതിപ്പാണിത്. ഇന്ത്യയും ജപ്പാനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ അഭ്യാസം. ഭൂതല, ഉപോപരിതല, വ്യോമ മേഖലകളിലും സങ്കീർണ്ണമായ മറ്റ് അഭ്യാസങ്ങളിലും ഇരുരാജ്യങ്ങളുടെയും നാവികസേനകൾക്കിടയിൽ നിലനിൽക്കുന്ന പരസ്പര പ്രവർത്തനക്ഷമത കൂട്ടിയോജിപ്പിക്കാൻ JIMEX 22 ലക്ഷ്യമിടുന്നു.
RRTN
***


(Release ID: 1858978) Visitor Counter : 176