പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
പ്രത്യേക കാമ്പയിൻ 2.0 പോർട്ടലിന്റെ സമാരംഭം
Posted On:
13 SEP 2022 3:42PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 13, 2022
കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻസ് വകുപ്പ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രത്യേക കാമ്പയിൻ 2.0ന്റെ ഭാഗമായ പോർട്ടൽ, www.pgportal.govlin/scdpm22 നാളെ ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഗവൺമെന്റിന്റെ 85 മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
2022 ഒക്ടോബർ 2 മുതൽ ഒക്‌ടോബർ 31 വരെ, ശുചിത്വത്തിലും തീർപ്പാക്കാത്ത നടപടികളുടെ എണ്ണം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റ് പ്രത്യേക കാമ്പയിൻ 2.0 പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറി 2022 ഓഗസ്റ്റ് 23-ന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ സെക്രട്ടറിമാരെയും അഭിസംബോധന ചെയ്തു. അതിനുള്ള DARPG മാർഗ്ഗനിർദ്ദേശ കുറിപ്പ് 2022 ഓഗസ്റ്റ് 25-ന് പുറത്തിറക്കി.
പ്രത്യേക കാമ്പയിൻ 2.0 മന്ത്രാലയങ്ങൾ/വകുപ്പുകൾ കൂടാതെ അവയുടെ ഫീൽഡ്/ഔട്ട്‌സ്റ്റേഷൻ ഓഫീസുകളിലും അറ്റാച്ച്ഡ്/സബോർഡിനേറ്റ് ഓഫീസുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രത്യേക കാമ്പെയ്‌ൻ 2.0 നടപ്പിലാക്കുന്നതിന് DARPG മേൽനോട്ടം വഹിക്കും.
പ്രത്യേക കാമ്പെയ്‌ൻ 2.0-യുടെ പ്രാരംഭ ഘട്ടം ഈ പോർട്ടലിന്റെ സമാരംഭത്തോടെ തുടക്കമാകും. ഇത് 2022 സെപ്റ്റംബർ 30 വരെ തുടരും. മന്ത്രാലയങ്ങളും വകുപ്പുകളും തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ തീർപ്പാക്കാനുള്ള വിഷയങ്ങൾ തിരിച്ചറിയുകയും അവരുടെ ഓഫീസുകളിൽ കാമ്പെയ്‌ൻ സ്ഥലങ്ങൾ നിശ്ചയിച്ചു ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യും.
പ്രത്യേക കാമ്പെയ്‌ൻ 2022 റഫറൻസുകൾ സമയോചിതമായി തീർപ്പാക്കുന്നതിന്റെയും വൃത്തിയുള്ള ജോലിസ്ഥലത്തിന്റെയും പ്രാധാന്യം സൂചിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നിനിടെ 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ, വിദേശ മിഷൻ/പോസ്റ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് പൊതു ഓഫീസുകൾ എന്നിവയെ മിഷൻ മോഡിൽ ഉൾപ്പെടുത്തും. പ്രത്യേക കാമ്പെയ്‌നിന്റെ പോർട്ടലുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാർക്ക് DARPG പരിശീലനം നൽകിക്കഴിഞ്ഞു.
RRTN
***
(Release ID: 1858977)
Visitor Counter : 168