ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 212.52 കോടി കവിഞ്ഞു



12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത്  4.03 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 62,748

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  7,946 പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.67%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.57%

Posted On: 01 SEP 2022 9:30AM by PIB Thiruvananthpuram

ന്യൂഡല്‍ഹി,  സെപ്റ്റംബര്‍ 01, 2022

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 212.52 കോടി (2,12,52,83,259)  പിന്നിട്ടു.  

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.03 കോടിയിലധികം (4,03,43,557) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ്  2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,14,101
രണ്ടാം ഡോസ് 1,01,06,627
കരുതല്‍ ഡോസ് 67,60,236

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,34,615
രണ്ടാം ഡോസ് 1,76,98,873
കരുതല്‍ ഡോസ് 1,31,57,838

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,03,43,557
രണ്ടാം ഡോസ്  3,02,37,960

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  6,16,86,394
രണ്ടാം ഡോസ്  5,23,49,213

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 56,06,05,033
രണ്ടാം ഡോസ് 51,31,51,897
കരുതല്‍ ഡോസ് 6,33,60,965

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,39,07,321
രണ്ടാം ഡോസ് 19,63,30,566
കരുതല്‍ ഡോസ്  3,54,25,734

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,75,82,332
രണ്ടാം ഡോസ്   12,27,17,894
കരുതല്‍ ഡോസ് 4,10,12,103

കരുതല്‍ ഡോസ്  15,97,16,876

ആകെ 2,12,52,83,259

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 62,748 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.14% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.67 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,828 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,38,45,680 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  7,946 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,66,477 പരിശോധനകള്‍ നടത്തി. ആകെ 88.61 കോടിയിലേറെ (88,61,47,613) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  2.57 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  2.98 ശതമാനമാണ്. 
ND 
**** 


 


(Release ID: 1856000)