കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
MCA21 പതിപ്പ് -3- അപ്ഡേറ്റ് ചെയ്യുന്നു
Posted On:
24 AUG 2022 2:57PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 24, 2022
ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിന്റെ നിർവഹണം ശക്തിപ്പെടുത്തുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വിഭാവനം ചെയ്‌തിരിക്കുന്ന സാങ്കേതിക വിദ്യ അധിഷ്‌ഠിത പദ്ധതിയാണ് MCA21 പതിപ്പ് -3.0. റെഗുലേറ്ററി ഫയലിംഗിൽ തടസ്സം ഇല്ലാതാക്കാൻ MCA21 പതിപ്പ്-3.0 പ്രാവർത്തികമാക്കുന്നത് ഘട്ടം ഘട്ടമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഒമ്പത് കമ്പനി ഫോമുകൾ (CHG-1, CHG-4, CHG-6, CHG-8, CHG-9, DIR-3 KYC, DIR-3 KYC WEB, DPT-3, DPT-4) 01.09.2022 (00:00 മണിക്കൂർ) ന് നിലവിൽ വരും. ശേഷിക്കുന്ന കമ്പനി ഫോമുകളും ഇ-അഡ്‌ജുഡിക്കേഷൻ, കംപ്ലയൻസ് മാനേജ്‌മെന്റ് സംവിധാനം പോലുള്ള മറ്റ് മൊഡ്യൂളുകളും ഈ കലണ്ടർ വർഷത്തിനുള്ളിൽ പൂർണ്ണമായും വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പതിപ്പ്-3-ൽ ഒമ്പത് കമ്പനി ഫോമുകളുടെ ഉദ്‌ഘാടനം കണക്കിലെടുത്ത്, MCA21 V-3 പോർട്ടലിൽ LLP ഫയലിംഗുകൾ ഓഗസ്റ്റ് 27 (00:00 am) മുതൽ ഓഗസ്റ്റ് 28 (23:59 മണിക്കൂർ) വരെ ലഭ്യമാകില്ല. എന്നിരുന്നാലും, കമ്പനി ഫയലിംഗുകൾക്കായി MCA21 V-2 പോർട്ടൽ തുടർന്നും ലഭ്യമാകും.
നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളും (FAQs) ഈ ഒമ്പത് ഫോമുകൾക്കായുള്ള ഡെമോയും MCA-യുടെ വെബ്‌സൈറ്റിൽ (www.mca.gov.in) ലഭ്യമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) എന്നിവയുമായി സഹകരിച്ച് എല്ലാ പങ്കാളികളെയും ബോധവത്കരിക്കുന്നതിനായി നിരവധി വെബിനാറുകൾ നടത്തിയിട്ടുണ്ട്.
******************
RRTN
(Release ID: 1854299)
Visitor Counter : 145