ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ദേശീയ ഗോപാൽ രത്‌ന പുരസ്കാരങ്ങൾ - 2022
Posted On:
24 AUG 2022 3:08PM by PIB Thiruvananthpuram
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് 2022-ലെ ദേശീയ ഗോപാൽ രത്‌ന പുരസ്കാരങ്ങൾക്കായി ദേശീയ അവാർഡ് പോർട്ടലിലൂടെ (https://awards.gov.in) 01.08.2022 മുതൽ ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15.09.2022 ആണ്. ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് (2022 നവംബർ 26) അവാർഡുകൾ നൽകും. യോഗ്യതയും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://awards.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. രജിസ്റ്റർ ചെയ്ത കന്നുകാലി/എരുമ ഇനങ്ങളുടെ പേരുകൾ ലിങ്കിൽ ലഭ്യമാണ് - https://docs.google.com/document/d/1RvY4utjBdhB2iaaeuy01IxjoIrd2vDYjjiWILXcCcRw/edit?usp=sharing
2022 ലെ ദേശീയ ഗോപാൽ രത്‌ന പുരസ്‌കാരം ഇനിപ്പറയുന്ന വിഭാഗങ്ങളിലാണ് നൽകുന്നത്:
i . നാടൻ പശു/എരുമ ഇനങ്ങളെ വളർത്തുന്ന മികച്ച ക്ഷീരകർഷകൻ (രജിസ്റ്റർ ചെയ്ത ഇനങ്ങളുടെ പട്ടിക ചേർത്തിരിക്കുന്നു)
ii. മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധൻ (എഐടി)
iii. മികച്ച ക്ഷീര സഹകരണ സംഘം/ പാൽ ഉത്പാദക കമ്പനി/ ക്ഷീരകർഷക ഉൽപാദക സംഘടന
ദേശീയ ഗോപാൽ രത്‌ന പുരസ്‌കാരം താഴെ പറയുന്ന പ്രകാരം ഓരോ വിഭാഗത്തിലും മെറിറ്റ് സർട്ടിഫിക്കറ്റ്, ഒരു മെമന്റോ, തുക എന്നിവ ഉൾക്കൊള്ളുന്നു:
- 5,00,000/ രൂപ - ഒന്നാം റാങ്ക്,
- 3,00,000/ രൂപ - രണ്ടാം റാങ്ക്,
- 2,00,000/ രൂപ - മൂന്നാം റാങ്ക്.
RRTN
****
(Release ID: 1854162)
Visitor Counter : 198