ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 210.58 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത്  4 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 96,442

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  10,649 പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.59%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.32%

Posted On: 24 AUG 2022 9:34AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 210.58 കോടി (2,10,58,83,682) പിന്നിട്ടു. 2,80,21,928 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 4 കോടി യിലധികം 4,00,65,627കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു.  

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,13,715
രണ്ടാം ഡോസ് 1,01,03,610
കരുതല്‍ ഡോസ് 66,72,817

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,33,941
രണ്ടാം ഡോസ് 1,76,93,393
കരുതല്‍ ഡോസ് 1,29,79,040

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,00,65,627
രണ്ടാം ഡോസ്  2,97,32,609

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  6,15,86,402
രണ്ടാം ഡോസ്  5,20,79,088

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 56,03,54,273
രണ്ടാം ഡോസ് 51,22,16,123
കരുതല്‍ ഡോസ് 5,34,34,395

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,38,59,319
രണ്ടാം ഡോസ് 19,61,17,017
കരുതല്‍ ഡോസ്  3,09,86,699

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,75,52,876
രണ്ടാം ഡോസ്   12,25,79,284
കരുതല്‍ ഡോസ് 3,90,23,454

കരുതല്‍ ഡോസ്  14,30,96,405

ആകെ 2,10,58,83,682

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 96,442 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.22% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.59 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,677 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,37,44,301 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  10,649 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,07,096 പരിശോധനകള്‍ നടത്തി. ആകെ 88.35 കോടിയിലേറെ (88,35,23,886) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  3.32ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  2.62 ശതമാനമാണ്. 
ND 
**** (Release ID: 1854100) Visitor Counter : 83