ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇന്ന് ശൈശവ വികസന കോൺക്ലേവ്, പാലൻ 1000 ദേശീയ പ്രചാരണ പരിപാടിയും പാരന്റിംഗ് ആപ്പും ഉദ്ഘാടനം ചെയ്തു

Posted On: 16 AUG 2022 3:50PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 16, 2022

കേന്ദ്ര സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇന്ന് മുംബൈയിൽ ശൈശവ വികസന കോൺക്ലേവ്, പാലൻ 1000 ദേശീയ പ്രചാരണ പരിപാടിയും പാരന്റിംഗ് ആപ്പും ഉദ്ഘാടനം ചെയ്തു.
 
‘പാലൻ 1000 - ആദ്യ 1000 ദിവസത്തെ യാത്ര’, ആദ്യ 2 വയസിലെ കുട്ടികളുടെ വൈജ്ഞാനിക വികാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന സേവനങ്ങളിൽ, മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും മറ്റ് ശിശു പരിചാരകർക്കുമുള്ള ആദ്യകാല പരിശീലനം സംയോജിപ്പിച്ചിരിക്കുന്നു. ഈ പരിപാടി രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമവുമായി (RBSK) യോജിപ്പിച്ചിരിക്കുന്നു.

 

'പാലൻ 1000' പേരന്റിംഗ് ആപ്പ്, കുഞ്ഞിനെ പരിചരിക്കുന്നയാൾക്ക് ദിനചര്യയിൽ എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള പ്രായോഗിക ഉപദേശം നൽകുകയും മാതാപിതാക്കളുടെ വിവിധ സംശയങ്ങൾ പരിഹരിക്കാനും അതുവഴി കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും സഹായിക്കും. 2 വയസ്സിന് താഴെയുള്ള കുട്ടികളുടെ വൈജ്ഞാനിക വികസനമാണ് പാലൻ 1000-ന്റെ പ്രധാന ലക്ഷ്യം.
 
***************************************************
RRTN

(Release ID: 1852290) Visitor Counter : 200