സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ഉദ്യം പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ ഒരു കോടി കടന്നു

Posted On: 02 AUG 2022 5:09PM by PIB Thiruvananthpuram

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യം പോർട്ടൽ ഇന്ന് ഒരു കോടി രജിസ്ട്രേഷനുകളെന്ന നാഴികക്കല്ല് ആഘോഷിക്കുകയാണ്. 2020 ജൂൺ 26-ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSMEs) പുതുക്കിയ നിർവചനം അംഗീകരിച്ചതിനെത്തുടർന്നാണ് ഉദ്യം പോർട്ടൽ 2020 ജൂലൈ 1-ന് ആരംഭിച്ചത്. പുതുക്കിയ നിർവചനം വന്നതോടെ ഉത്പാദന, സേവന സംരംഭങ്ങൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. ഉദ്യം പോർട്ടൽ CBDT, GSTN എന്നിവയുടെ ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് പൂർണ്ണമായും ഓൺലൈനാണ്. യാതൊരു തരത്തിലുമുള്ള കടലാസ്സ് രേഖകൾ ആവശ്യമില്ല. MSME-കൾക്ക് ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പു കൂടിയാണിത്.

 


സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയം, മുൻഗണനാ മേഖലയ്ക്ക് വായ്‌പകൾ നൽകുന്ന ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിൽ ഉദ്യം വഹിക്കുന്ന പങ്കിനെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രി ശ്രീ നാരായൺ റാണെയും സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമയും എടുത്തുപറഞ്ഞു.

25 മാസത്തിനുള്ളിൽ, 1 കോടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉദ്യം പോർട്ടലിൽ സ്വമേധയാ രജിസ്റ്റർ ചെയ്യുകയും, 7.6 കോടി ആളുകൾക്ക് ജോലി നൽകിയതായി അവ പ്രഖ്യാപിക്കുകയും ചെയ്തു. അതിൽ 1.7 കോടി സ്ത്രീകളാണ്.

ഉദ്യം ഡാറ്റ പങ്കുവയ്ക്കുന്നതിനായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയം, വിനോദസഞ്ചാര മന്ത്രാലയമായും NSICയും ആയും ധാരണാപത്രം ഒപ്പുവച്ചു. ഉദ്യം രജിസ്‌ട്രേഷണ് ആവശ്യമായ ഡിജി ലോക്കർ സൗകര്യവും  ചടങ്ങിൽ വച്ച് ആരംഭിച്ചു.

***


(Release ID: 1847722) Visitor Counter : 207


Read this release in: English , Urdu , Hindi , Odia , Telugu