ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ 77 കോടിയിലധികം പോർട്ടബിൾ ഇടപാടുകൾ രേഖപ്പെടുത്തി

Posted On: 02 AUG 2022 3:42PM by PIB Thiruvananthpuram

2019 ഓഗസ്റ്റ് 9-ന്,നാല് സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (ONORC) പദ്ധതിയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിൽ രാജ്യവ്യാപകമായി റേഷൻ കാർഡുകളുടെ പോർട്ടബിലിറ്റിക്കായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതിയാണ് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്'.  ഈ സംവിധാനം എല്ലാ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കൾക്ക്, ബയോമെട്രിക്/ആധാർ പ്രാമാണീകരണം ഉപയോഗിച്ച് നിലവിലുള്ള റേഷൻ കാർഡ് മുഖേന, രാജ്യത്തെ ഏത് ന്യായവില കടയിൽ നിന്നും അവർക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ പൂർണ്ണമായോ ഭാഗികമായോ വാങ്ങാൻ കഴിയും. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്ക്, അതേ റേഷൻ കാർഡിൽ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു.

2019 ഓഗസ്റ്റ് 9-ന് ആരംഭിച്ചതുമുതൽ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇപ്പോൾ രാജ്യത്തുടനീളമുള്ള എല്ലാ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്.

നിലവിൽ, ഈ സംവിധാനത്തിന് കീഴിൽ ഏകദേശം 80 കോടി എൻ എഫ് എസ് എ ഗുണഭോക്താക്കളുണ്ട്. കൂടാതെ, പ്രതിമാസം ശരാശരി 3 കോടി പോർട്ടബിലിറ്റി ഇടപാടുകൾ ഈ പദ്ധതിക്ക് കീഴിൽ രേഖപ്പെടുത്തുന്നു.

തുടക്കം മുതൽ (2019 ഓഗസ്റ്റ്), ഏകദേശം 77.88 കോടി പോർട്ടബിൾ ഇടപാടുകൾ ONORCക്ക് കീഴിൽ നടന്നിട്ടുണ്ട്.

എല്ലാ എൻ എഫ് എസ് എ ഗുണഭോക്താക്കൾക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ആൻഡ്രോയിഡ് മൊബൈൽ ആപ്പ് "മേരാ റേഷൻ" പുറത്തിറക്കിയിട്ടുണ്ട്.  ഇത് ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്.

കൂടാതെ, ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയ്ക്ക് കീഴിൽ മിക്ക സംസ്ഥാനങ്ങളിലും / കേന്ദ്രഭരണ പ്രദേശങ്ങളിലും 5 അക്ക '14445' ടോൾ ഫ്രീ നമ്പറും ലഭ്യമാണ്.

 

RRTN


(Release ID: 1847494) Visitor Counter : 171


Read this release in: English , Urdu , Hindi , Odia , Kannada