വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2021-22 സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (FDI ) സ്വീകരിക്കുന്നതിൽ കർണാടകയും മഹാരാഷ്ട്രയും മികച്ച  സംസ്ഥാനങ്ങൾ  

Posted On: 28 JUL 2022 11:25AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 28, 2022

 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപ ഓഹരി വരവ് ലഭിച്ച 5 സംസ്ഥാനങ്ങളിൽ 37.55% വിഹിതവുമായി കർണാടകയാണ് മുന്നിൽ.മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, ഹരിയാന എന്നിവ തൊട്ടുപിന്നിൽ .

 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള എഫ് ഡി ഐ  ഓഹരി നിക്ഷേപത്തിൽ മുന്നിലുള്ള രാജ്യങ്ങൾ സിംഗപ്പൂരും (27.01%), യുഎസ്എയും (17.94%) ആണ്.മൗറീഷ്യസ്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് പിന്നിൽ.


 യൂ എൻ സി ടി എ ഡി (UNCTAD) വേൾഡ് ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ട് (WIR) 2022 അനുസരിച്ച്, എഫ് ഡി ഐ വരവിലെ ആഗോള പ്രവണതകളുടെ വിശകലനത്തിൽ, 2021 ലെ മികച്ച 20 ആതിഥേയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി 7-ാം റാങ്കിലെത്തി.

ഉത്പാദന മേഖലകളിലെഎഫ് ഡി ഐ  ഓഹരി വരവ്,മുൻ സാമ്പത്തിക വർഷമായ 2020-21 (12.09 ബില്യൺ ഡോളർ)നെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ ( 21.34 ബില്യൺ ഡോളർ )  76% വർദ്ധിച്ചു.

 നിലവിലുള്ള മഹാമാരിയും ആഗോള സംഭവവികാസങ്ങളും ഉണ്ടായിരുന്നിട്ടും, 21-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് ഏറ്റവും ഉയർന്ന വാർഷിക എഫ് ഡി ഐ  വരവ് ആയ 84,835 ദശലക്ഷം ഡോളർ ലഭിച്ചു.

 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ 
 എഫ് ഡി ഐ   ഓഹരി വരവ് ലഭിക്കുന്ന മികച്ച 5 മേഖലകൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ &ഹാർഡ്‌വെയർ (24.60%),  സേവന മേഖല (12.13%), ഓട്ടോമൊബൈൽ വ്യവസായം (11.89%), വ്യാപാരം( 7.72%), നിർമാണം (5.52%  ) എന്നിവയാണ്.

2021-22 സാമ്പത്തിക വർഷത്തിൽ 101 രാജ്യങ്ങളിൽ നിന്ന് 
 എഫ് ഡി ഐ   റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം 2020-21 സാമ്പത്തിക വർഷത്തിൽ 97 രാജ്യങ്ങളിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്തത്.

 
 
IE/SKY
 
****

(Release ID: 1845864) Visitor Counter : 277


Read this release in: English , Urdu , Marathi , Tamil